താരസംഘടനയായ അമ്മയുടമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുറന്നു പറച്ചിലുമായി നടി മായ വിശ്വനാഥ്. ശ്വേതാ മേനോനും അന്‍സിബ ഹസനും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം അമ്മ സംഘടനയില്‍ വെച്ചല്ലെന്ന് മായ വിശ്വനാഥ് പറഞ്ഞു. റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്ത കാലം മുതല്‍ തുടങ്ങിയതാണ് അന്‍സിബയോടുള്ള ശ്വേതയുടെ പകയെന്ന് അവര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
മതപരമായ ഉള്‍ക്കാഴ്ച അഭിമുഖങ്ങളുടെ ശേഖരം മൂര്‍ഖനോ അണലിക്കോ പോലും ശ്വേതയുടെ അത്രയും പക കാണില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ അന്‍സിബ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വണങ്ങിയിരുന്നു. എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന ശ്വേതയുടെ കാല്‍ തൊട്ട് വണങ്ങാന്‍ അന്‍സിബ കൂട്ടാക്കിയില്ല. ഇതാണ് ശ്വേതയ്ക്ക് അന്‍സിബയോടുള്ള പകയുടെ തുടക്കമെന്ന് മായ പറഞ്ഞു.
ശ്വേതയുടെ സ്ഥാനത്ത് കവിയൂര്‍ പൊന്നമ്മയോ ലളിതാമ്മയോ ആയിരുന്നെങ്കില്‍ അന്‍സിബ തീര്‍ച്ചയായും കാല്‍ തൊട്ട് വണങ്ങുമായിരുന്നെന്നും എന്നാല്‍ ശ്വേതയുടെ കാല്‍ തൊട്ട് തൊഴേണ്ട യാതൊരു ആവശ്യവുമില്ലെന്നും മായ വ്യക്തമാക്കി. പിടിച്ച് വാങ്ങുന്ന ബഹുമാനമല്ല നമുക്ക് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് ഷോയ്ക്ക് ഉള്ളില്‍ വച്ചും അന്‍സിബ പറയുന്ന ന്യായങ്ങളെ എതിര്‍ത്ത് മറ്റ് അപരിചിതരെയാണ് ശ്വേത പിന്തുണച്ചിരുന്നതെന്നും അവര്‍ ആരോപിച്ചു.
ശ്വേത ആരെയാണോ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നത് അവര്‍ക്കെല്ലാം പിന്നീട് പണി കൊടുക്കാറുണ്ടെന്നും അമ്മയിലെ എല്ലാവര്‍ക്കും ഇത്തരത്തില്‍ പണി കിട്ടിയിട്ടുണ്ടെന്നും മായ വിശ്വനാഥ് അഭിമുഖത്തില്‍ തുറന്നടിച്ചു. അതേസമയം മുന്‍ മന്ത്രി ഗണേഷ് കുമാറിനെതിരയും അവര്‍ കടുത്ത ആരപണങ്ങളാണ് ഉയര്‍ത്തിയത്. കെ.ബി.ഗണേഷ് കുമാര്‍ അമ്മ അഡ്ഹോക് കമ്മിറ്റിയില്‍ വന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് മായ വിശ്വനാഥ് പറഞ്ഞു.
തന്നേയും സഹോദരിപുത്രന്മാരേയും ചേര്‍ത്ത് ഗണേഷ് കുമാര്‍ മോശമായി സംസാരിച്ചുവെന്നും അഭിമുഖത്തില്‍ മായ വിശ്വനാഥ് പറഞ്ഞു. 'നേതാവെന്ന നിലയ്ക്ക് പരാജയമാണെന്ന് തോറ്റപ്പോള്‍ തന്നെ മനസിലായി. വ്യക്തി എന്ന നിലയ്ക്കും പരാജയമാണ്. എന്റെ വ്യക്തപരമായ അഭിപ്രായമാണ്. എന്നെ അത്രയും മുറിവേല്‍പ്പിച്ചു. എന്റെ സഹോദരിയുടെ ആണ്‍മക്കളേയും എന്നേയും ചേര്‍ത്ത് സംസാരിച്ച വ്യക്തിയാണ്. എന്റെ സഹോദരിയുടെ മക്കള്‍ എന്റെ മക്കളാണ്. അവരെ ഈ കൈകളിലാണ് വാങ്ങിയത്.
അവരുടെ ഇടുപ്പില്‍ ഞാന്‍ കൈ വച്ച ഫോട്ടോയെ പറ്റി പറഞ്ഞു. എന്റെ സഹോദരിയുടെ മക്കളുടെ ഇടുപ്പിലല്ലാതെ നാട്ടുകാരുടെ ഇടുപ്പില്‍ കയ്യിടാന്‍ പറ്റുമോ? ഇത് പറയാന്‍ അയാളാരാണ്? ചേച്ചിയുടെ മക്കള്‍ ഞാന്‍ കൊണ്ടുനടക്കുന്ന പയ്യന്മാരാണെന്ന് അയാളുടെ ഫ്രണ്ട് പറഞ്ഞു. എത്ര വൃത്തികെട്ട ഒരുത്തനാണ്. അന്ന് ഞാന്‍ ആലോചിച്ചു, ഇനി ഇയാള്‍ ജയിക്കില്ല. അവിടെവച്ച് അയാളെ വെറുത്തതാണ്. ഇക്കാര്യം പലര്‍ക്കും അറിയാം,' -മായ പറഞ്ഞു.