Latest News

അമ്മയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത്; പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന 'അഴിമതി ആരോപണങ്ങള്‍' പോലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണം നേരിട്ടവര്‍ 'അമ്മ'യുടെ തലപ്പത്ത് വരില്ല, വിട്ടുവീഴ്ചയില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്വേത മേനോന്‍ 

Malayalilife
 അമ്മയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത്; പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന 'അഴിമതി ആരോപണങ്ങള്‍' പോലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണം നേരിട്ടവര്‍ 'അമ്മ'യുടെ തലപ്പത്ത് വരില്ല, വിട്ടുവീഴ്ചയില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്വേത മേനോന്‍ 

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരു കാരണവശാലും 'അമ്മ' (A.M.M.A.) സംഘടനയുടെ തലപ്പത്തേക്ക് തിരിച്ചെത്തില്ലെന്ന് താരസംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോന്‍. ഈ വിഷയത്തില്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണെന്നും യാതൊരുവിധ ഭീഷണികള്‍ക്കും വഴങ്ങില്ലെന്നും താന്‍ നിശബ്ദയാകില്ലെന്നും അവര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും സംഘടനയിലെ നിലവിലെ വിവാദങ്ങള്‍ക്കും ശ്വേത മേനോന്‍ മറുപടി നല്‍കിയത്. 

കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് (ബി.ജെ.പി.) കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ താന്‍ കോടിക്കണക്കിന് രൂപ നല്‍കേണ്ടി വന്നു എന്ന ആരോപണത്തിന്റെ യുക്തി തനിക്ക് ഇന്നും മനസ്സിലായിട്ടില്ലെന്ന് അവര്‍ കുറിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അത് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെ തുറന്നുപറഞ്ഞതുകൊണ്ട് തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ശ്വേത വ്യക്തമാക്കി. 

അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരാരും ഉന്നയിക്കാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചിലര്‍ മാത്രം തനിക്കെതിരെ വീണ്ടും വീണ്ടും ഉന്നയിക്കുന്നത്. സംഘടനയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് 'അമ്മ'യെ വിഭജിക്കാന്‍ ശ്രമിക്കരുതെന്ന് അപവാദപ്രചരണം നടത്തുന്നവരോട് അവര്‍ അഭ്യര്‍ത്ഥിച്ചു. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ് മലയാളികള്‍ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും. 

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കാരണം താന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന് ശ്വേത ചൂണ്ടിക്കാട്ടി. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങള്‍ പോലും ഇവിടെ ചര്‍ച്ചയാകുന്നില്ല. ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും സത്യം പുറത്തുവരണമെന്നും 'അമ്മ' കൂടുതല്‍ മികച്ചൊരു നേതൃത്വത്തെ അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ശ്വേത മേനോന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങന: ഇതിനിടയില്‍ എനിക്കെതിരെ ഉയര്‍ത്തുന്ന ചില ആരോപണങ്ങള്‍ക്കും കൂടി മറുപടി പറയട്ടെ. ഒന്നാമത്... കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ എനിക്ക് കോടിക്കണക്കിന് രൂപ നല്‍കേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. Can osmeone please explain the logic behind this accusation? 

രണ്ടാമത്... ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരില്‍ ഒരാളും ഒരിക്കല്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലര്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഞാന്‍ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. 

 AMMAയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യര്‍ഥന. കാരണം, മലയാളികള്‍ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാന്‍ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. 

പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ ഞാന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന ''അഴിമതി ആരോപണങ്ങള്‍'' പോലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്തായാലും, ഞാന്‍ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.

I will not be intimidated.
I will not be silenced.
I will not surrender.
I will not back down.

The truth deserves to be heard.
AMMA deserves better.

Shwetha Menon
President, AMMA

shweta menon fight is against

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES