Latest News

വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്റെ മരണം; ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍;വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തുക്കള്‍ക്ക് അയച്ച് നല്കിയ മുന്‍ഭര്‍ത്താവിന്റെ ക്രൂരത;അങ്ങോട്ട് കാശ് കൊടുത്ത് ഡിവോഴ്‌സ് നേടി; മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തിയ മോനിഷയുടെ ജീവിതകഥ

Malayalilife
 വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്റെ മരണം; ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍;വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തുക്കള്‍ക്ക് അയച്ച് നല്കിയ മുന്‍ഭര്‍ത്താവിന്റെ ക്രൂരത;അങ്ങോട്ട് കാശ് കൊടുത്ത് ഡിവോഴ്‌സ് നേടി; മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തിയ മോനിഷയുടെ ജീവിതകഥ

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്ന 'മഞ്ഞുരുകും കാലം' എന്ന സീരിയലിലൂടെ ജാനിക്കുട്ടി എന്ന കഥാപാത്രമായി ശ്രദ്ധേയയായ നടി മോനിഷ, റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തിയ തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പീഡനങ്ങളുടെ കഥ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാകുന്നു. നിലവില്‍ തമിഴിലെ പ്രമുഖ റിയാലിറ്റി ഷോയായ 'സെക്കന്റ് ലവ്' എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായ താരം, മുന്‍ ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചാണ് കണ്ണീരോടെ വെളിപ്പെടുത്തിയത്. 

വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനിടയിലാണ് മോനിഷയുടെ പിതാവ് മരണപ്പെടുന്നത്. തനിക്ക് താങ്ങും തണലുമായിരുന്ന പിതാവിന്റെ വിയോഗത്തോടെ, ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന ധാരണയില്‍ മുന്‍ ഭര്‍ത്താവ് തന്റെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയെന്ന് മോനിഷ പറയുന്നു. മാനസികമായ ബുദ്ധിമുട്ടുകള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി സഹിച്ച തനിക്ക്, ഒടുവില്‍ വലിയ തുക നഷ്ടപരിഹാരം നല്‍കിയാണ് ആ നരകതുല്യമായ ജീവിതത്തില്‍ നിന്നും മോചനം നേടേണ്ടി വന്നത്.

വിവാഹ സമയത്ത് തനിക്കുണ്ടായിരുന്ന നൂറ് പവന്‍ സ്വര്‍ണം നല്‍കിയാലേ ഡിവോഴ്സ് നല്‍കൂ എന്ന കടുത്ത നിലപാടിലായിരുന്നു ഭര്‍ത്താവും കുടുംബവും. എന്നാല്‍ കഠിനമായ നിയമപോരാട്ടത്തിനൊടുവില്‍ താന്‍ അങ്ങോട്ട് പണം നല്‍കിയാണ് വിവാഹമോചനം നേടിയതെന്ന് മോനിഷ വ്യക്തമാക്കുന്നു. എട്ട് വര്‍ഷം നീണ്ടുനിന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം ഡിവോഴ്സ് ലഭിച്ച ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് നടി ഓര്‍ത്തെടുക്കുന്നു. 

കോടതിയില്‍ വെച്ച് അതീവ സന്തോഷത്തോടെ വിവാഹമോചന പത്രത്തില്‍ ഒപ്പുവെക്കുന്ന മോനിഷയെ കണ്ട്, എന്തുകൊണ്ടാണ് ഇത്രയധികം സന്തോഷിക്കുന്നതെന്ന് അവിടുത്തെ ജഡ്ജിക്ക് പോലും ചോദിക്കേണ്ടി വന്നു. തന്നോട് വഴക്കുണ്ടാക്കാന്‍ വേണ്ടി മുന്‍ ഭര്‍ത്താവ് ചെയ്ത ഏറ്റവും നീചമായ പ്രവൃത്തിയെക്കുറിച്ചും താരം തുറന്നുപറഞ്ഞു. താന്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളും ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളും അയാള്‍ മൊബൈലില്‍ പകര്‍ത്തുകയും, ആ ചിത്രങ്ങള്‍ സ്വന്തം സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ആ സുഹൃത്ത് തന്നെ ഫോണില്‍ വിളിച്ച് ഈ കാര്യങ്ങളെല്ലാം കണ്ടുവെന്ന് പറഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ ഈ ക്രൂരത താന്‍ അറിയുന്നത്. താന്‍ ഏറെ വിശ്വസിച്ച ഒരാള്‍ ഇത്രയും വലിയ ചതി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അത് വലിയ ഷോക്കായെന്നും താരം പറയുന്നു. 

ഈ സംഭവത്തിന് ശേഷം ഭര്‍ത്താവിലുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും, താന്‍ ഉറങ്ങുമ്പോള്‍ പോലും അയാള്‍ രഹസ്യമായി ഫോട്ടോ എടുക്കുമോ എന്ന ഭയത്തിലായിരുന്നു ജീവിച്ചതെന്നും മോനിഷ വെളിപ്പെടുത്തുന്നു. ഈ ക്രൂരത തന്നെ മാനസികമായി തളര്‍ത്തുകയും മറ്റുള്ളവരെ വിശ്വസിക്കാന്‍ പോലുമാകാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. നരകതുല്യമായ ആ എട്ട് വര്‍ഷത്തെ ദാമ്പത്യത്തില്‍ നിന്നും ഒടുവില്‍ മോചനം നേടിയ താരം, ഇപ്പോള്‍ തമിഴ് സീരിയല്‍ രംഗത്തും ടെലിവിഷന്‍ ഷോകളിലും സജീവമായി തന്റെ കരിയറിലേക്ക് ശക്തമായി തിരിച്ചുവരികയാണ്. മോനിഷയുടെ വാക്കുകള്‍ ഇങ്ങനെ വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. 

ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി. ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ക്ക് ഞാന്‍ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാല്‍ ഡിവോഴ്സ് ആയ സമയമാണ്. ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാന്‍ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്. 

വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി. അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാന്‍ പറ്റാതായി.
 

monisha toxic marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES