വേറിട്ട ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തി മാധ്യമ ശ്രദ്ധ നേടിയ താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വ്യത്യസ്ത ലുക്കുകള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗം തീര്‍ക്കാറുണ്ട്. മറ്റാരും പരീക്ഷിക്കാത്ത ഔട്ട്ഫിറ്റുകളാണ് ഉര്‍ഫിയുടേത്. ഏറ്റവും പുതിയതായി വാച്ച്' പരീക്ഷണവുമായി കയ്യടി നേടിയിരിക്കുകയാണ് താരം.
വാച്ചുകള്‍ കൊണ്ട് ഒരുക്കിയ മിനി സ്‌കര്‍ട്ട് ധരിച്ചുള്ള വിഡിയോ ഉര്‍ഫി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി-ഷര്‍ട്ടിനൊപ്പമാണ് വാച്ച് സ്‌കര്‍ട്ട് പെയര്‍ ചെയ്തത്. 'സമയം എത്രയായി?'- എന്നാണ് താരം വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. പതിവുപോലെ ഉര്‍ഫിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്. ചിത്രങ്ങള്‍ കാണാം..
കോട്ടണ്‍ മിഠായി മുതല്‍ തുണിത്തരങ്ങള്‍, പൂക്കളുടെ ഇലകള്‍, ചെയിന്‍ ലോക്കുകള്‍ വരെ ടോപ്പുകളും വസ്ത്രങ്ങളുമാക്കി ഉര്‍ഫി ധരിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് തികച്ചതിന്റെ സന്തോഷത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വസ്ത്രവുമായാണ് ഉര്‍ഫി എത്തിയത്.