Latest News

ഒരു ശസ്ത്രക്രിയയ്ക്കും ഐസിയു വാസത്തിനും ശേഷം മടങ്ങി വട്ടിലെത്തി; ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം'; ആരോഗ്യസ്ഥിതിയില്ഡ വൈകാരിക കുറിപ്പുമായി  അമിതാഭ് ബച്ചന്‍

Malayalilife
 ഒരു ശസ്ത്രക്രിയയ്ക്കും ഐസിയു വാസത്തിനും ശേഷം മടങ്ങി വട്ടിലെത്തി; ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം'; ആരോഗ്യസ്ഥിതിയില്ഡ വൈകാരിക കുറിപ്പുമായി  അമിതാഭ് ബച്ചന്‍

അടുത്തിടെ താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഐ.സി.യുവില്‍ പരിചരണത്തിലായിരുന്നുവെന്നും വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍. ആശുപത്രി വിട്ട് വീട്ടിലെത്തിയ ശേഷമുള്ള വീണ്ടെടുക്കല്‍ കാലഘട്ടമാണ് ഏറ്റവും കഠിനമെന്ന് താരം തന്റെ ബ്ലോഗ് കുറിപ്പിലൂടെ പങ്കുവെച്ചു. 

83-കാരനായ താരം രോഗമുക്തിയുടെ ഘട്ടത്തില്‍ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ചാണ് മനസ്സുതുറന്നത്. എന്നാല്‍ ഏത് രോഗത്തിനാണ് ചികിത്സ തേടിയതെന്നോ ശസ്ത്രക്രിയയുടെ വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 

'ആശുപത്രിയില്‍ മികച്ച ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പരിചരണത്തില്‍ ശസ്ത്രക്രിയയും ഐ.സി.യു വാസവും... അതിനുശേഷം ഡിസ്ചാര്‍ജും വീട്ടിലേക്കുള്ള മടങ്ങിവരവും. എന്നാല്‍ ഈ മടങ്ങിവരവിന് ശേഷമുള്ള കാലഘട്ടമാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,' എന്ന് അമിതാഭ് ബച്ചന്‍ കുറിച്ചു. 

വീഴ്ചകളില്‍ നിന്ന് തിരികെ വരാനുള്ള നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് തത്ത്വചിന്താപരമായ സന്ദേശവും അദ്ദേഹം പങ്കുവെച്ചു. പ്രതിസന്ധികളെയും രോഗാവസ്ഥകളെയും ഒരു ചാമ്പ്യന്‍ നേരിടുന്ന തോല്‍വിയോടാണ് അദ്ദേഹം ഉപമിച്ചത്: 'നിങ്ങളൊരു മഹാനായ ചാമ്പ്യനാണ്, പെട്ടെന്നൊരു ദിവസം തോല്‍വി നിങ്ങളുടെ മുന്നിലേക്ക് തുറിച്ചുനോക്കുന്നു... ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം. ചിലര്‍ അതിനെ ധീരമായി നേരിടും, ചിലര്‍ കീഴടങ്ങും. ധൈര്യത്തോടെ പോരാടുന്നവര്‍ എപ്പോഴും ചാമ്പ്യന്മാരായി തുടരും. 

അല്ലാത്തവര്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പഴയ പ്രതാപത്തില്‍ ജീവിക്കും. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, അതില്‍ തെറ്റൊന്നുമില്ല.' 'എല്ലാവര്‍ക്കും സുഖവും സന്തോഷവും നേരുന്നു' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ബ്ലോഗ് അവസാനിപ്പിച്ചത്.

വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ബിക്ക് വേഗത്തില്‍ രോഗമുക്തി നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. 2024-ല്‍ പുറത്തിറങ്ങിയ 'കല്‍ക്കി 2898 എ.ഡി'യിലാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. മിനിസ്‌ക്രീനില്‍ സജീവമായ അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന 'കോന്‍ ബെനേഗാ ക്രോര്‍പതി' പതിനെട്ടാം സീസണ്‍ ഓഗസ്റ്റ് 10 മുതല്‍ സോണി ലിവിലൂടെ പ്രക്ഷേപണം ആരംഭിക്കും.


 

amitabh bachchan health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES