Latest News

അമ്മയുടെ ഫണ്ടില്‍ തിരിമറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളത്;അപ്പോള്‍ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടര്‍കളത്തിലെ അഭിമന്യു': ശ്വേത മേനോനെതിരെ ഝാന്‍സി റാണി ചമയാതെയെന്നടക്കം വിമര്‍ശനവുമായി ഉഷാ ഹസീനയുടെ കുറിപ്പ്

Malayalilife
അമ്മയുടെ ഫണ്ടില്‍ തിരിമറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളത്;അപ്പോള്‍ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടര്‍കളത്തിലെ അഭിമന്യു': ശ്വേത മേനോനെതിരെ ഝാന്‍സി റാണി ചമയാതെയെന്നടക്കം വിമര്‍ശനവുമായി ഉഷാ ഹസീനയുടെ കുറിപ്പ്

മ്മ സംഘടനയിലെ പവര്‍ ഗ്രൂപ്പിനെതിരെ നടി നടത്തിയ പ്രസ്താവനകളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും സംസാരിച്ച് കഴിഞ്ഞ ദിവസം ശ്വേത രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഉഷ ഹസീന താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. ശ്വേതാ മേനോനെ മഹാഭാരതത്തിലെ അഭിമന്യുവുമായി താരതമ്യം ചെയ്താണ് ഉഷ ശ്വേതക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു... ഝാന്‍സി റാണി ചമയാതെ അടര്‍ക്കള ത്തിലെ അഭിമന്യു... ഞാന്‍ ഉള്ളപ്പോള്‍ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങള്‍ തലപ്പത്ത് നിന്ന് ഇറങ്ങി പോകണമെന്ന് മാത്രമെ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങള്‍ അവതരിപ്പിച്ച (കള്ള) കണക്കും റിപ്പോര്‍ട്ടും സംഘടനയിലെ അംഗങ്ങള്‍ക്ക് സ്വീകാര്യമല്ലാതെ വന്നപ്പോള്‍ നിവൃത്തിയില്ലാതെ നിങ്ങള്‍ക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു. അതാണ് സത്യം.

ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങള്‍ അംഗങ്ങള്‍ക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്?. ഇരുപത്തിയേഴാം തീയതി ഞങ്ങള്‍ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാന്‍ ഇവിടെ അംഗങ്ങള്‍ക്കറിയാം. കുറ്റാരോപിതരായ അംഗങ്ങള്‍ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ നിങ്ങള്‍ എന്തിനാണ് അതോര്‍ത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങള്‍ തന്നെയാണ്. 

അമ്മയുടെ ഫണ്ടില്‍ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളത്. അപ്പോള്‍ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?. ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കല്ലേ അഭിമന്യു. എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനില്‍ക്കാന്‍ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല. അതോര്‍ക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടര്‍കളത്തിലെ അഭിമന്യു.

മുന്‍പ് മാല പാര്‍വതിയും അന്‍സിബ ഹസനും ഉള്‍പ്പെടെ അമ്മയില്‍ നിന്നുമുള്ള ഒരു സംഘം നടിമാര്‍ മുന്‍പ് ശ്വേതക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. മാലാ പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍, മായാ വിശ്വനാഥ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആക്ഷേപങ്ങള്‍ അക്കമിട്ട് നിരത്തിയത് .
 

usha against swetha menon amma association

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES