കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന രേണു സുധിയെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ്. രേണു സുധി വ്‌ലോഗിലൂടെ കാണിച്ച കാന്‍സര്‍ ചികിത്സയുടെ മെഡിക്കല്‍ ബില്‍ വ്യാജമാണെന്ന് ആരോപിച്ച് നിരവധി യൂട്യൂബര്‍മാര്‍ രംഗത്തുവരികയും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുകയും ചെയ്തിരുന്നു. യൂട്യൂബറെ കേരളം പൊലീസ് കസ്റ്റഡിയില്‍വേയ്ക്കുന്ന വീഡിയോ രേണു സുധി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
രേണുവിന് ക്യാന്‍സര്‍ ഇല്ല' എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നിരന്തരം വീഡിയോകള്‍ ചെയ്യുകയും ചെയ്ത യൂട്യൂബര്‍ സന്ദീപ് എടപ്പാളിനെ കേരള പോലീസ് അറസ്റ്റ് ചെയ്തത്.തനിക്കെതിരെ വീഡിയോകള്‍ ചെയ്ത മറ്റുളളവര്‍ക്കെതിരെയും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രേണു വ്യക്തമാക്കിയിരുന്നു്. സൈബര്‍ ഇടങ്ങളിലെ അശാസ്ത്രീയമായ നെഗറ്റിവിറ്റികള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും എതിരെ പോരാടുന്നവര്‍ക്ക് ഇതൊരു വലിയ മാതൃക തന്നെയാണ്.
നിയമം അതിന്റെ വഴിക്ക് കൃത്യമായി പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ച ഈ സംഭവത്തിലൂടെ, സൈബര്‍ ഇടം ഇനിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടുന്നത്
വായില്‍തോന്നിയത് വിളിച്ച് പറയുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ് എന്നാണ് നിരവധി പേര്‍ രേണുവിന്റെ പോസ്റ്റിന് താഴെ കുറിക്കുന്ന്ു.