Latest News

ഉര്‍ഫി ജാവേദ് ട്രാന്‍സ്ജെന്‍ഡര്‍;രേഖകള്‍ തന്റെ പക്കലുണ്ട്; ആരോപണങ്ങളുമായി നടന്‍ ഫൈസന്‍ അന്‍സാരി 

Malayalilife
 ഉര്‍ഫി ജാവേദ് ട്രാന്‍സ്ജെന്‍ഡര്‍;രേഖകള്‍ തന്റെ പക്കലുണ്ട്; ആരോപണങ്ങളുമായി നടന്‍ ഫൈസന്‍ അന്‍സാരി 

സ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബി?ഗ് ബോസ്, ഒടിടി താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ വസ്ത്രധാരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും ഉര്‍ഫി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഉര്‍ഫിക്കെതിരെ വലിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മറ്റൊരു താരം. 

നടന്‍ ഫൈസാന്‍ അന്‍സാരിയാണ് നടിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ്ജെന്‍ഡറാണ് എന്നാണ് ഫൈസന്റെ വെളിപ്പെടുത്തല്‍. നടി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുളള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നുമാണ് നടന്‍ മുംബൈയില്‍ പറഞ്ഞത്.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന രീതിയില്‍ ഉര്‍ഫി പെരുമാറണം എന്നാണ് ഫൈസന്‍ പറയുന്നത്. ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും നടന്‍ ആരോപിക്കുന്നു. 

നേരത്തെ ഉര്‍ഫിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. നടി മുംബൈയിയെ നശിപ്പിക്കുമെന്നായിരുന്നു നടന്റെ ആരോപണം. എന്നാല്‍ തനിക്കെതിരെ ഫത്വ എന്നതിനെ ഉര്‍ഫി എതിര്‍ത്തിരുന്നു. ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.    

faisan ansari about urfi javed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES