Latest News

മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു;വരവ് സിനിമയ്‌ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്‌നുകള്‍ക്കെതിരെ ജോജു; നടന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

Malayalilife
 മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു;വരവ് സിനിമയ്‌ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്‌നുകള്‍ക്കെതിരെ ജോജു; നടന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

മലയാള സിനിമയിലെ താരദമ്പതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേര്‍ന്ന് തനിക്കെതിരെ പി ആര്‍ വര്‍ക്ക് നടത്തുന്നു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോര്‍ജിന്റെ പ്രതികരണം.

'വരവ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു നടന്‍. എന്നാല്‍ ഈ താരദമ്പതികള്‍ ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല. തന്റെ സിനിമയായ വരവിനെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്‌നുകള്‍ക്കെതിരെയും ജോജു പ്രതികരിച്ചു.
നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ഈ അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ ലോകം. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്...

ഷാജി കൈലാസ് ഒരുക്കിയ വരവിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'വരവ് ' ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ കെ സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

joju george accuse varav negative

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES