Latest News

ബിഗ് ബോസ് താരം ഡോ റോബിനും ആരതിയുമായുള്ള വിവാഹം ജൂണ്‍ 26 ന്; നിശ്ചയം കഴിഞ്ഞ്‌ ഒരു വര്‍ഷം പിന്നിട്ട ദിവസം സന്തോഷ വാര്‍ത്ത പങ്ക് വച്ച് താരങ്ങള്‍

Malayalilife
ബിഗ് ബോസ് താരം  ഡോ റോബിനും ആരതിയുമായുള്ള വിവാഹം ജൂണ്‍ 26 ന്; നിശ്ചയം കഴിഞ്ഞ്‌ ഒരു വര്‍ഷം പിന്നിട്ട ദിവസം സന്തോഷ വാര്‍ത്ത പങ്ക് വച്ച് താരങ്ങള്‍

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ തരംഗമായ സെലിബ്രിറ്റിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. പിന്നീട് സോഷ്യല്‍മീഡിയയിലടക്കം താരമായി മാറിയ റോബിനും പ്രണയിനി ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയംകഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 നായിരുന്നു നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നിശ്ചയം. ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നുവെങ്കിലും എന്നായിരിക്കും എന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വാര്‍ഷികത്തില്‍ തങ്ങളുടെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് റോബിന്‍.

തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ വാര്‍ഷിക ദിനത്തില്‍ തീയതി വെളിപ്പെടുത്തുമെന്ന് ആരതി പൊടി മുമ്പ് പറഞ്ഞതു പോലെ ഫിബ്രവരി 16 നാണ് ഇരുവരും ആരാധകരുമായി ആ സന്തോഷ വാര്‍ത്ത പങ്കിട്ടിരിക്കുന്നത്.ജൂണ്‍ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു റോബിന്റെ കുറിപ്പ്. എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്ക് ഉണ്ടാകണമെന്ന് റോബിന്‍ കുറിച്ചു.

ബിഗ് ബോസ് സീസണ്‍ 4 ന് പിന്നാലെയാണ് റോബിനും സംരഭക കൂടിയായ ആരതി പൊടിയും തമ്മില്‍ പ്രണയത്തിലായത്. ഒരു യുട്യൂബ് ചാനലില്‍ വെച്ച് റോബിന്റെ അഭിമുഖം എടുക്കാന്‍ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.

 

robin radhakrishnan announces marriage date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES