Latest News

കൊവിഡ് വന്നതിനുശേഷം മൂന്ന് വര്‍ഷമായി ലങ്‌സിന്റെ കപ്പാസിറ്റി കുറവായിരുന്നു;ശ്വസിക്കാന്‍ ബുദ്ധിമുട്ടും കിതപ്പുമുണ്ടായിരുന്നു; മൂക്കിന് വളവും മാംസത്തിന്റെ വളര്‍ച്ചയും ഉണ്ടെന്ന് കണ്ടെത്തി; സര്‍ജറിയാണ്; തന്റെ രോഗാവസ്ഥയെക്കുറിച്ച് ഡോ റോബിന്‍ പങ്ക് വച്ചത്

Malayalilife
കൊവിഡ് വന്നതിനുശേഷം മൂന്ന് വര്‍ഷമായി ലങ്‌സിന്റെ കപ്പാസിറ്റി കുറവായിരുന്നു;ശ്വസിക്കാന്‍ ബുദ്ധിമുട്ടും കിതപ്പുമുണ്ടായിരുന്നു; മൂക്കിന് വളവും മാംസത്തിന്റെ വളര്‍ച്ചയും ഉണ്ടെന്ന് കണ്ടെത്തി; സര്‍ജറിയാണ്; തന്റെ രോഗാവസ്ഥയെക്കുറിച്ച് ഡോ റോബിന്‍ പങ്ക് വച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍സ 4 ന് ശേഷം, ഏറെ ശ്രദ്ധ നേടിയെടുത്ത താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലെ പ്രണയവും വിവാഹനിശ്ചയവും എല്ലാം അവര്‍ ആഘോഷമാക്കിയിട്ടുണ്ട്. ബിഗ് ബോസ് താരമായ റോബിന്‍ രാധാകൃഷ്ണനെ അഭിമുഖം ചെയ്യാനെത്തിയ ആളായിരുന്നു ആരതി പൊടി. 2023 ഫെബ്രുവരി മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

സോഷ്യല്‍മീഡിയയില്‍ സജീവമായ റോബിന്‍ ഭാവിവധു ആരതി പൊടിയുടെ ചാനലില്‍ ചെയ്ത ഏറ്റവും പുതിയ വ്‌ലോഗാണ് താരത്തിന്റെ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ വരുന്ന 22 ആം തിയ്യതി താന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോവുകയാണെന്നാണ് പുതിയ വ്‌ലോഗ് വീഡിയോയിലൂടെ റോബിന്‍ അറിയിച്ചിരിക്കുന്നത്. വീഡിയോയില്‍ ശസ്ത്രക്രിയയുടെ വിശദാംശങ്ങളും റോബിന്‍ വ്യക്തമാക്കി

കോവിഡ് വന്നതിന് ശേഷം തന്റെ ലംഗ്സ് കപ്പാസിറ്റി ഭയങ്കരമായി കുറവായിരുന്നു വെന്നും അതുകാരണം തനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു വെന്നും കിതപ്പുണ്ടായിരുന്നുവെന്നും റോബിന്‍ പറയുന്നു. ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഡീവിയേറ്റഡ് നേസല്‍ സെപ്റ്റം ആണെന്ന് കണ്ടെത്തിയത്. മൂക്കിന് ചെറിയ വളവും ചെറിയൊരു മാംസത്തിന്റെ വളര്‍ച്ചയും ഉണ്ടെന്ന് പറഞ്ഞുവെന്നും റോബിന്‍ പറയുന്നു.

നവംബര്‍ 22 സര്‍ജറി ആണെന്നും 21 ന് ഹോസ്പിറ്റലില്‍ പോകുമെന്നും റോബിന്‍ പറയുന്നു. റൈനോ പ്ലാസ്റ്റിയാണെന്നും ഒരാഴ്ച വരെ നേസല്‍ പാക്കേജ് ഉണ്ടാവുമെന്നും ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകുമെന്നും താരം പറയുന്നു. ശ്വാസം ശരിയായി എടുക്കാന്‍ പറ്റാത്തത് കൊണ്ട് ശരീരത്തിന് ആവശ്യത്തിന് ഓക്സിജിന്‍ ലഭിക്കുന്നുണ്ടായിരുന്നില്ല, അത് കാരണം ക്ഷീണവും തലകറക്കവും വണ്ടിയോടിക്കുമ്പോള്‍ ഇരുട്ട് കയറുന്നത് പോലെയൊക്കെ ഉണ്ടായിരുന്നു, റോബിന്‍ പറയുന്നു. ചെറിയ രീതിയില്‍ ബി പി ഉണ്ടായിരുന്നു. ബി പി ഉയര്‍ന്നത് കൊണ്ടായിരിക്കും ഇങ്ങനെ എന്നായിരുന്നു കരുതിയിരുന്നതെന്നും റോബിന്‍ പറഞ്ഞു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത് . സര്‍ജറി നന്നായി നടക്കട്ടെ. ഞങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഞങ്ങളുടെ ഡോക്ടര്‍ ബ്രേക്ക് ഒപ്പമുണ്ടാകും, എല്ലാം അതിജീവിച്ച ഡോക്ടര്‍ക്ക് ഇതൊക്കെ കടന്നു മുന്നോട്ടു പോകാന്‍ പറ്റും. സര്‍ജറി ഒക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും എപ്പോഴും ഉണ്ടാകും. സര്‍ജറി ഒക്കെയും കഴിഞ്ഞു ആരോഗ്യം ഒക്കെയും വീണ്ടെടുത്ത് ഡോക്ടര്‍ വരുംം. കാത്തിരിക്കുന്നു എനര്‍ജറ്റിക് ആയി ഡോക്ടറെ വീണ്ടൂം കാണാന്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും അധികം ആരാധകര്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബി ബി വിന്നര്‍ ആകുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നെങ്കിലും സഹ മത്സരാര്‍ത്ഥിയെ അടിച്ചതിന് റോബിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. റോബിനെ പുറത്താക്കിയതിന് പിന്നാലെ ആരാധകര്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വിജയി ആകാന്‍ സാധിച്ചില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. റോബിന് മാത്രമല്ല റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആരതി പൊടിക്കും ആരാധകര്‍ ഏറെയാണ്.

Robin Radhakrishnan ABOUT surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES