Latest News

വിവാദങ്ങള്‍ പ്രചരിക്കുന്നതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ കാണാനായി ശ്രീലങ്കയിലേക്ക് പറന്ന് റോബിന്‍; ശ്രീലങ്കന്‍ വിമാനത്താവളത്തില്‍ കിട്ടയ സ്വീകരണത്തിന്റെ വീഡിയോ പങ്ക് വച്ച് താരം

Malayalilife
 വിവാദങ്ങള്‍ പ്രചരിക്കുന്നതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ കാണാനായി ശ്രീലങ്കയിലേക്ക് പറന്ന് റോബിന്‍; ശ്രീലങ്കന്‍ വിമാനത്താവളത്തില്‍ കിട്ടയ സ്വീകരണത്തിന്റെ വീഡിയോ പങ്ക് വച്ച് താരം

മുന്‍ ബിഗ് ബോസ് താരം ഡോ. റോബിനെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളു മൊക്കെയായി സോഷ്യല്‍മിഡ്ിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്.ഉദ്ഘാടന വേദിയിലും മറ്റും ഉച്ചത്തില്‍ സംസാരിക്കുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രചരിച്ചിരുന്നു.റോബിനെതിരെ നിരവധി ആരോപണങ്ങളുമായി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടും രംഗത്തുണ്ട്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ഉടനെ റോബിന്റെ ചില സിനിമ പ്രൊജക്റ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അതൊന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോവാത്തതും വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.

അതിനിടയില്‍, താന്‍ സംവിധായകനായി വരുന്ന രാവണയുദ്ധം എന്ന ചിത്രം അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു റോബിന്‍. ചിത്രത്തില്‍ നായകനാവുന്നതും റോബിന്‍ തന്നെ. രാവണയുദ്ധം ശ്രീലങ്കയിലാവും ചിത്രീകരിക്കുക എന്ന് റോബിന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍, ചിത്രത്തിന്റെ ലൊക്കേഷന്‍ കാണാനും മറ്റുമായി ശ്രീലങ്കയിലെത്തിയിരിക്കുകയാണ് റോബിന്‍. 

റോബിന്റെ ശ്രീലങ്കന്‍ യാത്രയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ശ്രീലങ്കന്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമുള്ള വീഡിയോ ആണ് റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.കാച്ചി വിമാനത്താവളത്തിലെ വീഡിയോയും, ശ്രീലങ്കന്‍ വിമാനത്താവളത്തിലെ വീഡിയോയും റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാലയിട്ടാണ് റോബിനെ അവര്‍ സ്വീകരിച്ചത്. ശ്രീലങ്കന്‍ വിമാനത്താവളത്തിലെ അധികൃതര്‍ക്കും ടൂറിസം വകുപ്പിനും നന്ദി പറഞ്ഞുകൊണ്ടൊരു ക്യാപ്ഷനും വീഡിയോയ്ക്കൊപ്പം ഇട്ടിട്ടുണ്ട്.

അതേസമയം, റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടിനെതിരെ ആരതി പൊടി കേസ് കൊടുത്തിട്ടുണ്ട്. ശാലു പേയാട് തന്റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

 

robin radhakrishnan travelling srilanka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES