Latest News

വിവാഹത്തിൽ നിന്ന് പിന്മാറി രഞ്ജിനി ഹരിദാസ്; വിഷമം അറിയിച്ച് മഞ്ജു വാര്യർ

Malayalilife
വിവാഹത്തിൽ നിന്ന് പിന്മാറി  രഞ്ജിനി ഹരിദാസ്; വിഷമം അറിയിച്ച് മഞ്ജു വാര്യർ

വതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി  ജനമസ്സുകളിലേക്ക് ഇടം നേടിയത്. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന  രഞ്ജിനി ഒരു അവതാരക എന്നതിലുപരി    മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്. അടുത്തിടെയാണ് രഞ്ജിനി വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. നിരവധി ചോദ്യങ്ങളായിരുന്നു വിവാഹത്തെ കുറിച്ച്  താരത്തിനോട് വര്ഷങ്ങളായി ആരാധകർ ചോദ്യമുയർത്തിയിരുന്നത്.ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെയായിരുന്നു രഞ്ജിനിക്ക് സ്വയംവരം. എന്നാൽ അടുത്തിടെയായിരുന്നു  രഞ്ജിനിയുടെ വിവാഹത്തെക്കുറിച്ചുള്ള ഒരു പ്രോമോ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നത്.ശരിക്കും സ്വയംവരമാണോ നടക്കുന്നതെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.   മഞ്ജു വാര്യരും  രമേഷ് പിഷാരടിക്കും  മുകേഷിനും പുറമെ  പരിപാടിയിലേക്ക് അതിഥിയായെത്തിയിരുന്നു.

തന്റെ സ്വയംവരമാണ് നടത്താന്‍ പോവുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പരിപാടിയുടെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്ന് ഇപ്പോഴാണ് വ്യക്തമായത്. ഇനി ഈ പരിപാടിയുമായി സഹകരിക്കാനുദ്ദേശിക്കുന്നില്ല. അതിനാല്‍ മെന്ററായിരുന്ന രമേഷ് പിഷാരടിയായിരിക്കും ഇനി മുതല്‍ പരിപാടി അവതരിപ്പിക്കുന്നതെന്നുമായിരുന്നു പിഷാരടി പറഞ്ഞത്. അതിനാല്‍ സസന്തോഷം താന്‍ പുതിയ ചുമതല ഏറ്റെടുക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് രാജിക്കത്തെന്നും താരം പറഞ്ഞിരുന്നു.

 രഞ്ജിനി വേദിയിലേക്ക് കത്ത് വായിച്ച് തീര്‍ന്നതിന് പിന്നാലെയായാണ് എത്തിയത്. ഈ കത്ത് മലയാളത്തിലാണെന്നും താന്‍ ഇംഗ്ലീഷില്‍ മാത്രമേ എഴുതുകയുള്ളൂവെന്നുമായിരുന്നു രഞ്ജിനി പറഞ്ഞു. ശുദ്ധ മലയാളത്തില്‍ രാജിക്കത്ത് എഴുതാന്‍ തനിക്കറിയില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. അങ്ങനെ ഒറ്റയടിക്ക് തന്നെ പരിപാടി അവതരിപ്പിക്കാമെന്ന് പിഷു കരുതേണ്ടതില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.

Read more topics: # Renjini haridas,# wedding
Renjini haridas wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക