Latest News

ആ പത്ത് ദിവസം വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ വരെ നിക് ചുമന്നു; വിവാഹത്തിനു മുന്‍പുളള രസകരമായ സംഭവങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര

Malayalilife
ആ പത്ത് ദിവസം വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ വരെ നിക് ചുമന്നു; വിവാഹത്തിനു മുന്‍പുളള രസകരമായ സംഭവങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര

വിവാഹത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷം പല രാജ്യങ്ങളിലായി അവധിയാഘോഷിക്കുന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഏറെയും പ്രചരിക്കുന്നത്. ഇപ്പോഴിതാ, കപില്‍ ശര്‍മ്മ ഷോയില്‍ തങ്ങളുടെ വിവാഹസമയത്ത് ഉണ്ടായ ചില രസകരമായ സംഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് നിക്കും കുടുംബവും പത്ത് ദിവസം മുബൈയില്‍ പ്രിയങ്കയുടെ കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്തു. നിക്കിന്റെ മാതാപിതാക്കളും മൂന്ന് സഹോദരന്മാരും ഒരാളുടെ ഭാര്യയും മറ്റൊരാളുടെ കാമുകിയുമായിരുന്നു വിവാഹത്തിനായി മുംബൈയിലെത്തിയത്.ഈ സമയത്തെ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പങ്കുവച്ചത്. 'ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു വിധം എല്ലാ കാര്യങ്ങളിലും എന്റെ കുടുംബത്തെ സഹായിച്ചു'- പ്രിയങ്ക പറഞ്ഞു

Read more topics: # nik jonas and,# priyanka chopra,# wedding
nik jonas and priyanka chopra

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES