സാള്‍ട്ട് മാംഗോ ട്രീ നായിക ലക്ഷ്മിപ്രിയ ചന്ദ്രമൗലി വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

Malayalilife
സാള്‍ട്ട് മാംഗോ ട്രീ നായിക ലക്ഷ്മിപ്രിയ ചന്ദ്രമൗലി വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ് ലക്ഷ്മിപ്രിയ ചന്ദ്രമൗലി. മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുളളുവെങ്കിലും താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. തമിഴിലും മലയാളത്തിലും തിളങ്ങിയ നായിക വിവാഹിതയായിരിക്കയാണ്.

ബിജുമേനോന്‍ നായകനായി എത്തിയ ഫാമിലി എന്റെര്‍ടെയിന്‍മെന്റ് ചിത്രങ്ങളിലൊന്നാണ് സാള്‍ട്ട് മാംഗോ ട്രീ. ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി എത്തിയ നടി ലക്ഷ്മി പ്രിയ ചന്ദ്രമൗലി വിവാഹിതയായിരിക്കയാണ്. പ്രശസ്ത എഴുത്തുകാരന്‍ വെങ്കട്ട് രാഘവന്‍ ശ്രീനിവാസനാണ് വരന്‍. വി വി എസ് ലക്ഷ്മണ്‍ 281, ദ പാത്ത് എഹഡ്, ഡോണ്‍ട് ടെല്‍ ദ ഗവര്‍ണര്‍ തുടങ്ങിയ പുസ്തകങ്ങളുടെ ആഖ്യാതാവാണ് വെങ്കട്ട് രാഘവന്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയയുടെ ആദ്യ ചിത്രം 'മുന്തിനം പാര്‍ത്തേനെ' ആണ്. സുട്ട കഥൈ, മായ, റിച്ചി, സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പരമ്പരാഗത ആചാരപ്രകാരമുളള ചടങ്ങിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടൊയാണ് തങ്ങളുടെ പ്രിയ താരം വിവാഹിതയായി എന്ന് ആരാധകര്‍ അറിയുന്നത്. പരമ്പരാഗത വസ്ത്രങ്ങളിലാണ് ഇരുവരും വിവാഹത്തിന് എത്തിയത്. ലക്ഷ്മി വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുത്തതും അണിഞ്ഞതും പമ്പരാഗത രീതിയിലാണ്. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന സീതാകല്യാണം രീതിയിലായിരുന്നു വിവാഹം.  

തമിഴ്നാട് സ്വദേശിനിയായ ലക്ഷ്മി ജനിച്ചതും വളര്‍ന്നതും തമിഴ് കുടുംബത്തിലാണ്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദം പൂര്‍ത്തിയാക്കിയ താരം പിന്നീട് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പിന്നീട് ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ എച്ച്ആര്‍ ആയി ജോലി ചെയ്തു. തുടര്‍ന്ന് എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണം എന്ന് തോന്നിയതോടെ ഇവം എന്ന നാടക ഗ്രൂപ്പില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. തന്റെ കുട്ടിക്കാലം മുതല്‍ തന്നെ കായിക മത്സരങ്ങളില്‍ ലക്ഷ്മിപ്രിയ മുന്നിലായിരുന്നു. തന്റെ 10 മത്തെ വയസ്സു മുതല്‍ തന്നെ താരം ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചിരുന്നു. ഇവം ഗ്രൂപ്പിന്റെ മാനേജ്മെന്റല്‍ സ്റ്റാഫ് ആയിരിക്കേ ആണ് ഡയറക്ടര്‍ മഗിഴ് തിരുമേനി മുന്തിനം പാര്‍ത്തേനെ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി ലക്ഷ്മിയെ ക്ഷണിക്കുന്നത്. 2010ല്‍ സിനിമ ജീവിതം ആരംഭിച്ച ലക്ഷ്മി 2014ല്‍ ഏഞ്ചല്‍സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും മലയാളത്തില്‍ സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായിട്ടാണ് താരം എത്തിയത്. ചിത്രത്തില്‍ ബിജുമേനോന്റെ ഭാര്യ പ്രിയയായിട്ടാണ് താരം എത്തിയത്. ചിത്രത്തില്‍  കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more topics: # lakshmipriya chandramouli ,# wedding
lakshmipriya chandramouli wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES