ജനപ്രീയ പരമ്പരയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പരമ്പരയിലൂടെ ഏറെ ശ്രേദ്ധേയമായ താരമാണ് ലച്ചു എന്ന് വിളിക്കുന്ന ജൂഹി റുസ്താഗി. എന്നാല്‍ ഉപ്പും മുളകിന്റെ 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയായപ്പോള്‍ ലച്ചു പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. എങ്കിലും പ്രേക്ഷകര്‍ക്ക് ജൂഹിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഉണ്ടായില്ല. എന്നാല്‍ ജൂഹി ഇപ്പോള്‍ തന്റെ പേരില്‍ വ്യാജ അശ്‌ളീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി കണ്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളിലാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ താരം പോലീസിന് പരാതി കൊടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് പരാതി കൊടുത്ത വിവരം ലച്ചു വ്യക്തമാക്കിയത്.
ലെച്ചുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.
ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ കജട നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . ജീഹശരല ന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ.. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.