Latest News

'അമ്മ അറിയാതെ സീരിയലിലെ നീരജ മഹാദേവൻ; നടൻ രാഹുലിന്റെ ഭാര്യ; ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനിൽ

Malayalilife
'അമ്മ അറിയാതെ സീരിയലിലെ നീരജ മഹാദേവൻ; നടൻ രാഹുലിന്റെ ഭാര്യ; ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനിൽ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ. സീരിയലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി  എത്തുന്ന നീരജ മഹാദേവന്റെ ഭൂത കാലത്തെ ആസ്പദമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. പരമ്പരയിൽ നീരജയായി എത്തുന്നത് നടി കീർത്തി ഗോപിനാഥാണ്. നീരജയായി അമ്മയറിയാതെ പരമ്പരയിൽ എത്തുന്ന താരം മിനിസ്ക്രീൻ താരം രാഹുലിന്റെ ഭാര്യ കൂടിയാണ്.

1994 ൽ പുറത്ത് ഇറങ്ങിയ 'ജൂനിയർ മാൻഡ്രേക്ക്' എന്ന ചിത്രത്തിൽ നായികയായി എത്തിയ കീർത്തി ഏറെ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ചത്. അന്ന് സീരിയലിലും കീർത്തി ഏറെ  സജീവമായിരുന്നു. എന്നാൽ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു. പിന്നീട് 22 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നത്. ടിവി പരിപാടികളിലൂടെ ഇവരുടെ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്.

എന്നാൽ നടൻ രാഹുലുമായി താരത്തിന്റെ പ്രണയ വിവാഹം കൂടിയാണ്.  ഇരുവരും ആദ്യമായി രാഹുലിൻ്റെ ആദ്യത്തെ സീരിയലിലൂടെയാണ്  കണ്ടുമുട്ടുന്നത്.  അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ കീർത്തിക്ക് ഭയങ്കര ജാഡയാണെന്നാണ് തോന്നിയത്. രാഹുൽ ആ സമയം മറുപടി പറഞ്ഞത്, സീനിയർ നടി ആയിരിക്കും എന്നാണ് താൻ കരുതിയത്.

എന്റെ ആദ്യത്തെ സീരിയലും കീർത്തിയുടെ നാലമത്തെയോ അഞ്ചാമത്തെയോ സീരിയൽ കൂടിയായിരുന്നു അത്. സീരിയലിൻ്റെ ആദ്യത്തെ സീനുകളിൽ ഒരുമിച്ചുള്ള ഭാ​ഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ സീരിയലിന്റെ അടുത്ത ഭാ​ഗത്തിൻ്റെ ഷൂട്ടിങ്ങ് കൊടൈക്കനാലിൽ ആയിരുന്നു നടന്നത്.

 മൂന്ന് കഥാപാത്രങ്ങളെ ആ സീരിയലിൽ ഉണ്ടായിരുന്നുള്ളൂ. അവിടെ വെച്ചാണ് ഇരുവരും  പരസ്പരം കൂടുതൽ സംസാരിക്കുന്നത്. കുറേ പറഞ്ഞ് പറഞ്ഞ് അങ്ങനെ പ്രണയത്തിലാവുകയായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ ഡയലോഗായി കിട്ടിയിരുന്നു. അന്ന് തൊട്ടെ ഭയങ്കര പക്വതയുള്ള ആളായിട്ടാണ് സംസാരിക്കുന്നത്. പ്രണയത്തിലായതിന് പിന്നാലെ വീട്ടിൽ പറയുകയും നിശ്ചയവും വിവാഹവും എല്ലാം വളരെ പെട്ടെന്ന് നടന്നു.

പ്രേമിച്ച് നടക്കാനോ റൊമാൻസിനോ ഒന്നും ഇരുവർക്കും  സമയം കിട്ടിയരുന്നില്ലാ. എല്ലാം പെട്ടെന്ന് കഴിഞ്ഞതോടെ അബദ്ധം പറ്റിയോന്ന് വരെ ചിന്തിച്ചെന്ന് കീർത്തി വെളിപ്പെടുത്തിയിരുന്നു. പതിനേഴാം വയസ്സിൽ അഭിനയ ലോകത്ത് എത്തിയ കീർത്തി ആറു വർഷത്തോളം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നു. അന്ന് സീരിയലുകളിലും സിനിമകളിലും താരം ഒരു പോലെ ഉണ്ടായിരുന്നു

22 വർഷത്തെ ഇടവേളക്ക് ശേഷം സീരിയലിലേക്ക് ഇപ്പോൾ താരം എത്തിയിരിക്കുകയാണ് .  അമ്മ അറിയാതെ പരമ്പരയുടെ പിന്നണിയിലുള്ളത് ഭർത്താവ് രാഹുലിന്‌റെ സുഹൃത്തുക്കളാണ്. വീണ്ടും അഭിനയത്തിലേക്ക് ഉള്ള  മടങ്ങി വരവിനെ  കുറിച്ച് അങ്ങനെയാണ് സീരിയലിൽ എത്തിയതെന്നാണ് കീർത്തി പറഞ്ഞത്. തുടക്കത്തിൽ ഒരുപാട് സംശയങ്ങളായിരുന്നു. ലൊക്കേഷനും ഷൂട്ടിംഗുമൊക്കെ ഇപ്പോൾ എങ്ങനെയായിരിക്കും, എല്ലാം മാറിയോ എന്നൊക്കെയായിരുന്നു ആദ്യം ചിന്തിച്ചത്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞതോടെ തന്നെ എല്ലാമായി സെറ്റായി എന്ന് കീർത്ത് രാഹുൽ പറഞ്ഞു.

Read more topics: # Actress keerthi gopinath,# real life
Actress keerthi gopinath real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക