Latest News

നോബി മാര്‍ക്കോസിന്റെ അളിയന്റെ കല്യാണം; ആഘോഷമാക്കി ഭാര്യയും കുടുംബവും

Malayalilife
നോബി മാര്‍ക്കോസിന്റെ അളിയന്റെ കല്യാണം; ആഘോഷമാക്കി ഭാര്യയും കുടുംബവും

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നോബി മാര്‍ക്കോസ്. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ഷോയിലൂടെയാണ് നോബി എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്‌കിറ്റുകളുമായിട്ടാണ് നോബിയും സംഘവും എത്തിയിരുന്നത്. കോമഡി സ്റ്റാര്‍സിന് പിന്നാലെ സിനിമകളിലും സജീവ സാന്നിദ്ധ്യമാവുകയായിരുന്നു താരം. ബിഗ്‌ബോസ് സീസണ്‍ 3യില്‍ എത്തിയതോടെയാണ് താരത്തിന്റെ കുടുംബവും മലയാളികള്‍ക്കു പരിചിതരായി മാറിയത്. ഇപ്പോഴിതാ, താരത്തിന്റെ കുടുംബത്തില്‍ നടന്ന ഒരു വിവാഹവാര്‍ത്തയാണ് സിനിലൈഫ് ആദ്യമായി ആരാധകരെ അറിയിക്കുന്നത്.

ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ആ വിവാഹം നടന്നത്. അതിന്റെ ചിത്രങ്ങള്‍ നോബി മാര്‍ക്കോസ് തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ പങ്കുവച്ചിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. നോബിയുടെ ഭാര്യയുടെ അനിയന്റെ വിവാഹ വാര്‍ത്തയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ അനിയന്‍ അഭിഷേക് ചന്ദ്രന്റെ വിവാഹം നടന്നത്. അതിഗംഭീരമായി ആഘോഷമായി നടത്തിയ വിവാഹമായിരുന്നു ഇത്. ബന്ധുക്കളും സിനിമാ സീരിയല്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നോബിയുടെ അടുത്ത സുഹൃത്തും സ്റ്റാര്‍ മാജികിലൂടെ ശ്രദ്ധ നേടിയ താരവുമായ അസീസ് നെടുമങ്ങാട്, നടിമാര്‍ തുടങ്ങി നിരവധി പേരാണ് വിവാഹം ആഘോഷമാക്കാന്‍ എത്തിയത്.

ഭാര്യയുടെ അനിയന് വിവാഹാശംസകള്‍ നേര്‍ന്നു നോബി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ജീവിതകാലം മുഴുവന്‍ സന്തോഷവും പ്രണയും നിറയട്ടേ അളിയാ എന്നാണ് നോബി ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. അതോടൊപ്പം ഭാര്യ ആര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും നോബി പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് ആര്യ അനിയന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് നോബി മാര്‍ക്കോസും ആര്യയും. ഫോണ്‍ വഴിയാണ് പരിചയപ്പെടുന്നത്. ആര്യ പഠിച്ചിരുന്ന എല്‍എല്‍ബി കോളേജില്‍ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. അവിടെ വച്ചാണ് കണ്ടുമുട്ടിയത്. തന്റെ സ്‌കിറ്റുകള്‍ കണ്ട് ഇഷ്ടപ്പെട്ട് നോബിയോട് പ്രണയം തോന്നുകയായിരുന്നു ആര്യയ്ക്ക്.

രണ്ടു പേരും രണ്ട് മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരുന്നു. അതായിരുന്നു പ്രണയത്തിലെ വെല്ലുവിളിയും. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതിനാല്‍ വിവാഹത്തിന് മുന്‍പ് ഭാര്യയുടെ നാട്ടിലെ പോലീസ് സ്റ്റേഷനിലും തന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ പോകുന്നതിന്റെ നോട്ടീസ് പതിപ്പിച്ചിരുന്നു. അത് ഭയങ്കര ടെന്‍ഷന്‍ ഉണ്ടാക്കിയ സംഭവമായിരുന്നുവെന്ന് നോബി തുറന്നു പറഞ്ഞ്ിട്ടുണ്ട്.

വിവാഹം കഴിക്കുമ്പോള്‍ ആര്യ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. 2014 ല്‍ ആയിരുന്നു വിവാഹം. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടില്‍ ആര്യ പഠനം നിര്‍ത്തി. വീട്ടിലിരിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പഠിക്കാന്‍ പറഞ്ഞുവെങ്കിലും ഭാര്യ കേട്ടില്ല. കാരണം കോളേജില്‍ എല്ലാവരും കളിയാക്കും എന്നതായിരുന്നു. എന്തായാലും കുറച്ച്് നാള്‍ കഴിഞ്ഞതോടെ ആര്യയുടെ മനസില്‍ വീണ്ടും പഠിക്കാനുളള മോഹം ഉണ്ടായി വീണ്ടും പഠനം ആരംഭിച്ചു. അങ്ങനെ ആര്യ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങി. ഇന്ന് ആര്യ ഒരു അഭിഭാഷകയാണ്. ധ്യാന്‍ ഏകമകനാണ്.

മമ്മൂട്ടിയുടെ മധുരരാജയിലും ജയസൂര്യയുടെ ആട് 2വിലുമെല്ലാം പ്രധാന വേഷത്തില്‍ നോബിയും എത്തിയിരുന്നു. കോമഡി സ്റ്റാര്‍സായിരുന്നു താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. കോമഡി സ്റ്റാര്‍സില്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് സിനിമകളിലും തിരക്കേറിയത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് നോബി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താറുളളത്. ഫ്ളവേഴ്സില്‍ മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. ഷോയില്‍ നോബിക്കൊപ്പം മലയാളത്തിലെ മറ്റ് ഹാസ്യ താരങ്ങളും അഭിനേതാക്കളും എത്താറുണ്ട്.


 

Actor noby markose family function

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക