മലയാള സിനിമയിലെ ഫീല്‍ഡ് ഔട്ട് ആയ നടന്‍മാര്‍ എന്ന ക്യാപ്ഷനോടെ എത്തിയ വീഡിയോയ്ക്ക് താഴെ നടന്‍ പ്രശാന്ത് നല്കിയ കിടലന്‍ കമന്റിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. മണിക്കുട്ടന്‍, കൈലാഷ്, ഭഗത് മാനുവേല്, രജിത് മേനോന്‍, മഞ്ജുളന്‍, റോഷന്‍, നിഷാന്‍, എന്നിവര്‍ ഫീല്‍ഡ് ഔട്ട് ആയി എന്നാണ് ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് താഴെയാണ് പ്രശാന്ത് അലക്സാണ്ടറിന്റെ കമന്റ് വന്നത്.
ഫഹദ് ഫാസിലിന്റെ വമ്പന്‍ തിരിച്ചുവരവടക്കം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് അലക്സാണ്ടര്‍ കമന്റ് ചെയ്തിരിക്കുന്നത്. ''മരിക്കുന്നത് വരെ ഒരാള്‍ ഫീല്‍ഡ് ഔട്ട് ആയി എന്ന് വിധി എഴുതാന്‍ പറ്റില്ല... പ്രത്യേകിച്ചും സിനിമയില്‍.. 2002 ല്‍ ഫീല്‍ഡ് ഔട്ട് ആയ നടന്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നത് ചിന്തിക്കണം..
ജീവിതത്തിനോടും വിധിയോടും പോരാടി പാഷന്റെ പിന്നാലെ സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍,എന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും, മനോരോഗികള്‍ ആണ്..നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു...'' എന്നാണ് പ്രശാന്തിന്റെ കമന്റ്.