Latest News

പാപ്പന് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ഒറ്റക്കൊമ്പനില്‍' ഗോകുല്‍ സുരേഷും; ഒരുങ്ങുന്നത് ഫാമിലി ആക്ഷന്‍ ഡ്രാമ 

Malayalilife
പാപ്പന് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ഒറ്റക്കൊമ്പനില്‍' ഗോകുല്‍ സുരേഷും; ഒരുങ്ങുന്നത് ഫാമിലി ആക്ഷന്‍ ഡ്രാമ 

സുരേഷ് ഗോപിയുടെ 250 ആം ചിത്രം 'ഒറ്റക്കൊമ്പനില്‍' പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും. 'പാപ്പന്‍' എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഒറ്റക്കൊമ്പന്‍' സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. ഒരു ക്ലീന്‍ ഫാമിലി ആക്ഷന്‍ ഡ്രാമ ആയി ചിത്രം ഒരുക്കുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, കബീര്‍ ദുവാന്‍ സിങ്, മേഘന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാവുക.

കോ പ്രൊഡ്യൂസേര്‍സ് - വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം - ഷാജികുമാര്‍, സംഗീതം - ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, എഡിറ്റിങ് - വിവേക് ഹര്‍ഷന്‍, ഗാനങ്ങള്‍ - വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ്മ.
 

gokul suresh in ottakkomban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES