Latest News

ഓപ്പറേഷന്‍ കഴിഞ്ഞശേഷം ഒരു മെഡിസിന്‍ തെറ്റായി കഴിച്ച് കൊണ്ടിരുന്നു; പത്ത് ദിവസം ആശുപത്രിയിലായി; അന്ന് കഴിക്കലും കുളിക്കലും അടക്കം അമ്മക്ക് നോക്കാന്‍ കഴിയുന്ന പോലെ നോക്കിയത് കോകില; ചെന്നൈയിലെത്തിയ ബാലയും കോകിലയും തമിഴ് മാധ്യമത്തിനൊട് മനസ് തുറന്നതിങ്ങനെ

Malayalilife
ഓപ്പറേഷന്‍ കഴിഞ്ഞശേഷം ഒരു മെഡിസിന്‍ തെറ്റായി കഴിച്ച് കൊണ്ടിരുന്നു; പത്ത് ദിവസം ആശുപത്രിയിലായി; അന്ന് കഴിക്കലും കുളിക്കലും അടക്കം അമ്മക്ക് നോക്കാന്‍ കഴിയുന്ന പോലെ നോക്കിയത് കോകില; ചെന്നൈയിലെത്തിയ ബാലയും കോകിലയും തമിഴ് മാധ്യമത്തിനൊട് മനസ് തുറന്നതിങ്ങനെ

സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബാലയും കോകിലയും. തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി തങ്ങളുടെ യുട്യൂബ് ചാനല്‍ വഴി പങ്ക് വക്കാറുണ്ട്. ഇപ്പോള്‍ കോകിലയ്‌ക്കൊപ്പം ചെന്നെയിലെത്തിയ താരം ഗലാട്ട തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകള്‍ ആണ് ചര്‍ച്ചയാകുന്നത്.

കുടുംബ ജീവിതത്തിലെ പാളിച്ചകളും വിവാഹ ബന്ധത്തിലും വിള്ളലുകളും ഒക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന താരത്തെ ഇടയ്ക്ക് ഗുരുതരമായ കരള്‍ രോഗവും പിടികൂടിയിരുന്നു. മരണത്തിന്റെ തൊട്ട് വക്കില്‍ നിന്നാണ് ബാല പിന്നീട് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇപ്പോള്‍ ഓപ്പറേഷന്‍ കഴിഞ്ഞ ശേഷം ആശുപത്രിയിലായതിനെക്കുറിച്ച് പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.

ഇരുവരുടെയും വിവാഹത്തെ കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും അഭിമുഖത്തില്‍ ബാല സംസാരിക്കുന്നുണ്ട്.പല ചാനലുകളും ബാലയ്ക്ക് നാലാം വിവാഹം എന്ന് പറഞ്ഞാണ് വാര്‍ത്ത കൊടുത്തത്, ശരിക്കും എന്റേത് രണ്ടാം വിവാഹമായിരുന്നു. മൂന്നാം വയസ് മുതല്‍ കോകില എന്റെ ഒപ്പമുണ്ട്. ഞാന്‍ എടുത്ത് നടന്ന കുട്ടിയാണ് കോകില. അവള്‍ അപ്പോള്‍ മുതല്‍ എന്നെ സ്‌നേഹിക്കുകയാണ്. അത് എനിക്ക് അറിയില്ലായിരുന്നു. 

എന്റെ വിവാഹം കഴിഞ്ഞതും കുഞ്ഞുണ്ടായതും ഒക്കെ എല്ലാവര്‍ക്കും അറിയാം. ആരെയും കുറ്റം പറയാന്‍ ഞാനില്ല. കുഞ്ഞുനാള്‍ മുതല്‍ കാണുന്ന കുട്ടിയായത് കൊണ്ട് എങ്ങനെ ഞാന്‍ അവളെ മറ്റൊരു കണ്ണില്‍ നോക്കുമെന്ന് അമ്മയോട് ചോദിച്ചു. അപ്പോഴാണ് അമ്മ എന്നെ ഞെട്ടിക്കുന്ന കാര്യം പറഞ്ഞത്. നിന്റെ അച്ഛനെ ഞാന്‍ ഇഷ്ടപെട്ട് കല്യാണം കഴിച്ചതാണ് എന്നാണോ കരുതിയത് എന്നായിരുന്നു അമ്മ ചോദിച്ചത്. അങ്ങനെയായിരുന്നില്ല, വിവാഹശേഷമാണ് ഞങ്ങളുടെ സ്‌നേഹം ഉടലെടുത്തത് എന്നാണ് അമ്മ എന്നോട് പറഞ്ഞത്.

എന്നെ നന്നായി നോക്കിയവളാണ് കോകില. പലപ്പോഴും എനിക്കൊരു അമ്മയുടെ സ്‌നേഹവും അവളില്‍ നിന്ന് ലഭിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ശരിക്കും സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. കേരളത്തില്‍ ഞായറാഴ്ച ജ്വല്ലറികള്‍ തുറക്കുമായിരുന്നില്ല. എന്നാല്‍ ഞാന്‍ കടതുറപ്പിച്ചു താലി വാങ്ങി. കോകില കരുതിയത് എന്തോ ഗിഫ്റ്റ് ആണെന്നാണ്. മാമയ്ക്ക് ഒപ്പം ജീവിക്കണമെന്ന് കൊറേ കാലമായി അവള്‍ എന്നോട് പറയുന്നുണ്ടായിരുന്നു. 

ഒരു മരുന്ന് മാറി കുടിച്ചപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അന്ന് എന്നെ പരിചരിച്ചത് കോകിലായാണ്. ഭക്ഷണം കഴിപ്പിക്കലും, മരുന്ന് കുടിക്കലും അങ്ങനെ എല്ലാം അവളാണ് നോക്കിയത്. സ്വത്തിന് വേണ്ടിയാണ്, അത് പുറത്തേക്ക് പോവാതിരിക്കാന്‍ വേണ്ടിയാണ് കുടുംബത്തിലെ കുട്ടിയെ വിവാഹം ചെയ്യുന്നത് എന്ന് പറയുന്നവരോട് പറയാന്‍ എനിക്ക് ഒന്നുമില്ല. അങ്ങനെ ആണെങ്കില്‍ തന്നെ അതില്‍ എന്താണ് തെറ്റ്?.

Read more topics: # ബാല കോകില
bala about his family life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES