രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും. ഇക്കഴിഞ്ഞ ജൂണിലാണ് തങ്ങള്‍ക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാന്‍ പോവുകയാണെന്ന സന്തോഷം ഇരുവരും ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൂത്തമകന്‍ ആത്മജയ്ക്ക് കൂട്ടായി ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഒരു പെണ്‍കുഞ്ഞിനാണ് നടി ജന്മം നല്‍കിയിരിക്കുന്നത്. പക്ഷെ, ഡോക്ടര്‍ പറഞ്ഞ ഡേറ്റിന് ഒരാഴ്ച മുന്നേയായിരുന്നു പ്രസവം നടന്നത്. വീട്ടില്‍ വച്ച് വാട്ടര്‍ ബ്രേക്കാവുകയും അടിയന്തിരമായി ആശുപത്രിയില്‍ അഡ്മിറ്റാവുകയും ആയിരുന്നു. പിന്നീട് നടന്നത് ദേവിക മരണം വരെ മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു. ലോകത്തെ സകല ദൈവങ്ങളേയും മനമുരുകി വിളിച്ച ദിവസങ്ങളായിരുന്നു കടന്നുപോയത്. പ്രസവ ശേഷം 24 മണിക്കൂറോളം അബോധാവസ്ഥയിലായിരുന്നു നടി ഉണ്ടായിരുന്നത്. ആദ്യത്തെ പ്രസവം സുഖപ്രസവമായിരുന്നെങ്കിലും രണ്ടാമത്തേത് ദേവികയേയും വിജയിയേയും ഞെട്ടിച്ചതായിരുന്നു.
ജനുവരി ആറ്, ഏഴ് തീയതിയാണ് ദേവികയുടെ ഡ്യൂ ഡേറ്റായി പറഞ്ഞിരുന്നത്. അതനുസരിച്ച് പെട്ടി പാക്കിങ്, അണ്‍ബോക്സിങ്, ഹോസ്പിറ്റല്‍ വ്ലോഗ് എല്ലാം പ്ലാന്‍ ചെയ്ത് ഇരിക്കവേയാണ് എല്ലാം പ്ലാനുകളും ചീറ്റിച്ച് 0-ാം തീയതിയായപ്പോള്‍ ദേവികയുടെ വാട്ടര്‍ ബ്രേക്ക് ആയത്. പിന്നെ പെട്ടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം വാരികെട്ടി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ഒരു എമര്‍ജന്‍സി സീനായിരുന്നു അവിടെ സംഭവിച്ചത്. കാര്യങ്ങള്‍ ഒട്ടും നോര്‍മലായിരുന്നില്ല. കയ്യില്‍ നിന്നും കാര്യങ്ങളെല്ലാം പിടിവിട്ടു പോയ നിമിഷമായിരുന്നു പിന്നീട്. എന്നാല്‍ മണിക്കൂറുകള്‍ക്കൊടുവില്‍ സുരക്ഷിതമായി അമ്മയേയും കുഞ്ഞിനേയും കയ്യിലേക്ക് കിട്ടിയപ്പോഴാണ് വിജയ്ക്കും വീട്ടുകാര്‍ക്കും സമാധാനമായത്. അതിനിടെ ഒരു ദിവസം ദേവിക ബോധമില്ലാതെ കിടക്കുകയായിരുന്നു. അത് കണ്ട് വിജയിയും പേടിച്ചു പോയിരുന്നു. എഴുന്നേറ്റ് വന്ന് താനാരായെന്ന് ചോദിക്കുമോയെന്ന് പേടിച്ചു പോയി. മരിച്ചെന്ന് കരുതി എന്നാണ് ദേവിക പറഞ്ഞത്.
എന്നാലിപ്പോള്‍ ആ നിമിഷങ്ങളെല്ലാം ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായി കരുതി മുന്നോട്ടു പോവുകയാണ് ദേവികയും വിജയിയും. അതോടൊപ്പം ആശുപത്രിയില്‍ നിന്നും ലഭിച്ച ചികിത്സയെ കുറിച്ചും ഇരുവരും പറഞ്ഞിട്ടിുണ്ട്. സ്വന്തം വീട്ടിലെ ആള്‍ക്കാരെ ട്രീറ്റ് ചെയ്യുന്നതുപോലെയാണ് ആശുപത്രിയില്‍ എല്ലാവരും പരിപാലിച്ചതും സ്നേഹിച്ചതും. ഒരുപാട് കഥകള്‍ പറയാനുണ്ട്. പക്ഷെ എല്ലാം പോസിറ്റീവ് പറയാനാണ് ഇഷ്ടം. എല്ലാം കഴിഞ്ഞു. എല്ലാവരും ഹാപ്പിയാണ്. പിന്നീട് വിശദമായി ഒരു വ്ലോഗ് ചെയ്യുന്നതായിരിക്കും എന്നാണ് ഇരുവരും അറിയിച്ചത്. കുഞ്ഞ് വരുമ്പോഴുള്ള മൂത്തമകന്റെ റിയാക്ഷന്‍ അടക്കം എല്ലാം പകര്‍ത്താന്‍ തനിക്ക് പ്ലാനുണ്ടായിരുന്നുവെന്നും എന്നാല്‍ ഒന്നും നടന്നില്ലെന്നുമാണ് ദേവിക പറഞ്ഞത്.
2022 ജനുവരിയിലാണ് ദേവികയും വിജയിയും വിവാഹിതരായത്. 2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേര് നല്‍കിയത്. പെണ്‍കുട്ടികളുടെ പേര് ആണ്‍കുട്ടിക്ക് നല്‍കി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ പേരിടല്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആത്മാവില്‍ നിന്നും ജനിച്ചത് എന്നാണ് ആത്മജ എന്ന പേരിന് അര്‍ഥമെന്ന് വ്യക്തമാക്കി ഇരുവരും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. രണ്ടാമതും ഗര്‍ഭിണിയായശേഷമുള്ള എല്ലാ വിശേഷങ്ങളും ദേവികയും വിജയിയയും യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍മീഡിയ പേജിലൂടെയും പ്രേക്ഷകരെ അറിയിക്കാറുണ്ടായിരുന്നു.