മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അയ്യങ്കാളിയുടെ കഥ പറയുന്ന കതിരവന് തുടക്കമായി. ചരിത്രപുരുഷന്‍ മഹാത്മാ അയ്യങ്കാളിയായി മഹാനടന്‍ മമ്മൂട്ടി തന്നെ എത്തുന്നുവെന്ന പ്രത്യേകതയാല്‍ ഏറെ ശ്രദ്ധേയമായ ചിത്രം കൂടിയാണിത്.
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അരുണ്‍രാജ് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പകരം നായകനാകുക സൂപ്പര്‍താരമെന്ന് സൂചന. ബ്രഹ്മാണ്ഡ ചിത്രമായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ തമിഴ് ഹിന്ദി താരങ്ങളും അണിനിരക്കും.
താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗദംബിക കൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രം മഹാത്മ അയ്യങ്കാളിയുടെ വിവിധ ചരിത്രം പറയുന്ന സിനമയാകും.
ബ്രഹ്മാണ്ഡ ചിത്രം ഈ വര്‍ഷം ഓണത്തിന് തിയേറ്ററില്‍ എത്തും.
കഥാ തിരക്കഥാ സംഭാഷണം പ്രദീപ് താമരക്കുളം ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍