Latest News

സിനിമകള്‍ക്ക് തുടര്‍ച്ചയായി പരാജയം; റിയല്‍ എസ്റ്റേറ്റ് ബിസിനസും നഷ്ടത്തില്‍;  മുംബൈയിലെ ആഡംബര വസതി വിറ്റ് അക്ഷയ് കുമാര്‍

Malayalilife
സിനിമകള്‍ക്ക് തുടര്‍ച്ചയായി പരാജയം; റിയല്‍ എസ്റ്റേറ്റ് ബിസിനസും നഷ്ടത്തില്‍;  മുംബൈയിലെ ആഡംബര വസതി വിറ്റ് അക്ഷയ് കുമാര്‍

മുംബൈയിലെ ഒബ്‌റോയ് 360 വെസ്റ്റ് ടവറിലെ ആഡംബര അപ്പാര്‍ട്ട്മെന്റ് വിറ്റ് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ജനുവരി 31 നായിരുന്നു അപ്പാര്‍ട്ട്മെന്റ് വില്‍പന നടന്നത്. സമീപകാലത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് ഇതിന് പിന്നില്‍ നടന്നത് എന്നാണ് വിവരം. കോടികളാണ് ആഡംബര അപ്പാര്‍ട്ട്മെന്റിന് അക്ഷയ് കുമാര്‍ വിലയിട്ടിരുന്നത്.

80 കോടി രൂപയ്ക്കാണ് തന്റെ ആഡംബര വസതി അക്ഷയ് കുമാര്‍ വിറ്റത് എന്നാണ് വിവരം. മുംബൈയിലെ ഏറ്റവും ചെലവേറിയ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളിലൊന്നാണ് ഒബ്റോയ് 360 വെസ്റ്റ് ടവര്‍. ഈ അപ്പാര്‍ട്ട്മെന്റ് സമപുച്ചയത്തിന്റെ 39-ാം നിലയിലാണ് അക്ഷയ് കുമാറിന്റെ വസതി സ്ഥിതി ചെയ്യുന്നത്. 6,830 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കാര്‍പെറ്റ് ഏരിയയും നാല് പാര്‍ക്കിംഗ് സ്ഥലങ്ങളുമുള്ള പ്രൊജക്ടാണ് ഇത്.

ഇടപാടുകാരായ പല്ലവി ജെയിനും മറ്റുള്ളവരും ഇടപാടിനായി 4.8 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ മാത്രം അടച്ചിരിക്കുന്നത്. വോര്‍ളിയിലെ പ്രീമിയം വീടുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ് ഉള്ളത്. ഒരു ചതുരശ്ര അടിക്ക് 1,17,130 രൂപ എന്ന നിരക്കിലാണ് അക്ഷയ് കുമാര്‍ വസ്തു വിറ്റത്. അടുത്തിടെ ബോറിവലി ഈസ്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് 4.25 കോടി രൂപയ്ക്ക് അക്ഷയ് വിറ്റിരുന്നു.


2017ല്‍ 2.38 കോടി രൂപയ്ക്കാണ് അദ്ദേഹം ഇത് വാങ്ങിയത്. ഇതിന്റെ വില്‍പ്പനയില്‍ 78% ലാഭമാണ് അക്ഷയ് കുമാര്‍ നേടിയത്. ഒബ്‌റോയ് റിയാലിറ്റിയുടെ അറിയപ്പെടുന്ന റെസിഡന്‍ഷ്യല്‍ പ്രോജക്റ്റായ സ്‌കൈ സിറ്റിയുടെ ഭാഗമായിരുന്നു ഈ അപ്പാര്‍ട്ട്മെന്റ്. ഒബ്‌റോയ് 360 വെസ്റ്റ് സെലിബ്രിറ്റികള്‍ക്കും ബിസിനസ് ടൈക്കൂണുകള്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ്.

ബോളിവുഡ് നടന്മാരായ ഷാഹിദ് കപൂറും അഭിഷേക് ബച്ചനും ഡി'മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷ്ണ ദമാനി, എവറസ്റ്റ് മസാല ഗ്രൂപ്പിന്റെ വ്രതിക ഗുപ്ത എന്നിവര്‍ക്കും ഈ ആഡംബര പ്രൊജക്ടില്‍ വീടുണ്ട്. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു ഹൊറര്‍-കോമഡി ചിത്രമായ ഭൂത് ബംഗ്ലയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പരേഷ് റാവലിനും സുനില്‍ ഷെട്ടിക്കുമൊപ്പം ഹേരാ ഫെരി 3 യും താരത്തിനായി ഒരുങ്ങുന്നുണ്ട്.

Akshay Kumar Twinkle Khanna sell luxury flat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES