Latest News

തമിഴ് സിനിമ-സീരിയല്‍ നടന്‍ കുഴഞ്ഞു വീണു മരിച്ചു; ദാരുണാന്ത്യം മൂന്നാര്‍ ഇക്കാ നഗറില്‍ കെ സുബ്രഹ്മണ്യന്; സംഭവം സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെ 

Malayalilife
 തമിഴ് സിനിമ-സീരിയല്‍ നടന്‍ കുഴഞ്ഞു വീണു മരിച്ചു; ദാരുണാന്ത്യം മൂന്നാര്‍ ഇക്കാ നഗറില്‍ കെ സുബ്രഹ്മണ്യന്; സംഭവം സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെ 

മിഴ് സിനിമ-സീരിയല്‍ നടന്‍ കുഴഞ്ഞു വീണു മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ മൂന്നാര്‍ ഇക്കാ നഗറില്‍ കെ സുബ്രഹ്മണ്യന്‍ (57) ആണ് മരിച്ചത്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സിപിഐഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായും സുബ്രഹ്മണ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സംസ്‌കാരം ഇന്ന് ശാന്തിവനത്തില്‍ നടക്കും. ഭാര്യ: പാര്‍വതി (മൂന്നാര്‍ സര്‍വീസ് ബാങ്ക്). മക്കള്‍: വിദ്യ, വിവേക്. മരുമക്കള്‍: കാര്‍ത്തിക്, അഭിരാമി.സിനിമ-സീരിയല്‍ നടന്‍, കുഴഞ്ഞു വീണു മരിച്ചു,, കെ സുബ്രഹ്മണ്യന്‍ സിനിമ-സീരിയല്‍ നടന്‍കുഴഞ്ഞു വീണു മരിച്ചു.

actor k subrahmanyan passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES