ബിഗ് ബോസ് വീട്ടിലെ കൊലയാളി സുരേഷ് ആണെങ്കിലും സഹായിയായി ഏല്‍പ്പിച്ച ഫുക്രു ആണ് കളിയിലെ താരം! കൊലപാതകങ്ങള്‍ ആര്‍ക്കും സംശയം തോന്നാതെ നടപ്പിലാക്കി ഫുക്രു

Malayalilife
topbanner
ബിഗ് ബോസ് വീട്ടിലെ കൊലയാളി സുരേഷ് ആണെങ്കിലും സഹായിയായി ഏല്‍പ്പിച്ച ഫുക്രു ആണ് കളിയിലെ താരം! കൊലപാതകങ്ങള്‍ ആര്‍ക്കും സംശയം തോന്നാതെ നടപ്പിലാക്കി ഫുക്രു

 

ബിഗ്‌ബോസ് പത്താം ദിവസവും പിന്നിട്ടപ്പോള്‍ പലപ്പോഴും മത്സരാര്‍ഥികളുടെ തനിനിറം പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബിഗ്‌ബോസിന്റെ ലക്ഷ്വറി ടാസ്‌കില്‍ പ്രേക്ഷകര്‍ക്ക് ഓരോരുത്തരുടെ ബുദ്ധിയും പ്രതികരണശേഷിയും കൂടി അളക്കാനുള്ള സാഹചര്യമാണ് ഉണ്ടായിക്കുന്നത്. അമ്മച്ചീസ് ഗസ്റ്റ് ഹൗസ് എന്ന വീട്ടില്‍ ചിലര്‍ താമസിക്കാനെത്തുന്നതും ഇവിടെ വച്ച് ചിലര്‍ കൊല്ലപ്പെടുന്നതും കൊലപാതകി ആരെന്ന് കണ്ടെത്താന്‍ ആര്‍ജെ രഘുവും രജിത്ത് കുമാറും പോലീസ് ആയി എത്തുന്നതുമാണ് ടാസ്‌ക്.

ബിഗ് ബോസ് വീട്ടിലെ കൊലയാളി സുരേഷ് ആണെങ്കിലും സഹായിയായി ഏല്‍പ്പിച്ച ഫുക്രു ആണ് കളിയിലെ താരമായി മാറിയിരിക്കുന്നത്. ഏല്‍പ്പിച്ച ജോലികളായ കൊലപൊതകങ്ങള്‍ ആര്‍ക്കും സംശയം തോന്നാതെയാണ് ഫുക്രു നടപ്പിലാക്കുന്നത്. ഷാജിയുടെ മരണം പപ്പടം കഴിച്ചാണെന്നാണ് വീട്ടിലുള്ളവരും ബിബിഐ ഉദ്യോഗസ്ഥരും കരുതിയിരിക്കുന്നത്. തെസ്‌നി ഖാനെയും സുജോയെയും ഇത്തരത്തില്‍ ഫുക്രു കൊന്നുകഴിഞ്ഞു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫുക്രു ആണ് കൊലകള്‍ക്ക് പിന്നിലെന്ന് ഉറപ്പിക്കുന്ന സാഹചര്യം പോലുമുണ്ടായി. എന്നാല്‍ ഈ കുരുക്കില്‍ നിന്നും തന്റെ മിടുക്കുകൊണ്ട് രക്ഷപെടുകയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട ടിക്‌ടോക് താരം.

തന്നിലേക്ക് നീണ്ട സംശയക്കണ്ണുകളെ എലീനയിലേക്കു തിരിച്ചുവിടുകയായിരുന്നു ഫുക്രു. അതേസമയം മണ്ടനെന്ന് മറ്റുള്ളവര്‍ കരുതുന്ന ഫുക്രുവിന്റെ ബുദ്ധി കൂടിയാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അതേസമയം മഹാബുദ്ധിമാനെന്ന് പ്രേക്ഷകര്‍ കരുതുന്ന രജിത്തിന്റെ ചില മണ്ടത്തരങ്ങളും പ്രേക്ഷകര്‍ കണ്ടു. കൊലപാതകിയെ പിടിക്കാനുള്ള രജിത്തിന്റെ ശ്രമങ്ങള്‍ പൊട്ടത്തരങ്ങളായി മാറുകയാണ്. ചോദ്യവും മറുചോദ്യവും സംശയങ്ങളുമൊക്കെയായി വീട്ടിലുള്ളവരെ കുഴപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ കുഴഞ്ഞത് രജിത് തന്നെയാണ്.

പ്രേതങ്ങളോട് സംസാരിക്കാനായാല്‍ എല്ലാം ഞൊടിയിടയില്‍ പുറത്തുകൊണ്ടുവരാം എന്നുകരുതിയിരുന്ന രജിത്തിന് ഇതിനുള്ള അവസരവും ബിഗ് ബോസ് നല്‍കി. ഒരു പ്രത്യേക കണ്ണാടി നല്‍കികൊണ്ടായിരുന്നു ഈ അവസരം ബിഗ് ബോസ് രജിത്തിന് സമ്മാനിച്ചത്. എന്നാല്‍ ഇതിനോടൊപ്പം ചില നിബന്ധനകളും പിന്നാലെയുണ്ടായിരുന്നു. പ്രേതങ്ങളോട് സംസാരിക്കുമ്പോള്‍ കണ്ണട ധരിച്ചു മാത്രം സംസാരിക്കുക. കണ്ണടയ്ക്ക് പകരമായി ലക്ഷ്വറി ബജറ്റ് പോയിന്റും ബിഗ് ബോസ് കൈക്കലാക്കി. എന്തുതന്നെയായാലും കിട്ടിയ കണ്ണാടിയുമായി രജിത് പ്രേതങ്ങളെ ചോദ്യം ചെയ്യാനെത്തി.

രജിത്തിന്റെ അതിബുദ്ധിയില്‍ നിന്നുദിച്ച ചോദ്യങ്ങള്‍ കേട്ട് പ്രേതങ്ങളാണ് കൊലപാതകം നടത്തിയത് എന്ന് പറയുമോ എന്നായിരുന്നു പാഷാണം ഷാജി സംശയിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ മഹാ ബുദ്ധിമാനെന്ന് കരുതിയിരുന്ന രജിത്ത് സത്യത്തില്‍ മണ്ടനാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

Read more topics: # fukru rajith ,# bigbosse
fukru rajith bigbosse

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES