Latest News

ആരൊക്കെയാണ് എന്നെ നോമിനേറ്റ് ചെയ്തത് എന്ന് എനിക്ക് അറിയാം; റിതുവിനെ നോമിനേറ്റ് ചെയ്തു പുറത്താക്കാൻ ശ്രമങ്ങൾ

Malayalilife
ആരൊക്കെയാണ് എന്നെ നോമിനേറ്റ് ചെയ്തത് എന്ന് എനിക്ക് അറിയാം; റിതുവിനെ നോമിനേറ്റ് ചെയ്തു പുറത്താക്കാൻ ശ്രമങ്ങൾ

ബിഗ്‌ബോസ് തുടങ്ങി അതുപോലെ ആദ്യത്തെ എലിമിനേഷനും എത്തി. പല ടാസ്കുകളും സംഭവവികാസങ്ങളുമായി ഷോ മുന്നോട്ട് പോവുകയാണ്. വൈൽഡ് കാർഡ് എൻട്രയിൽ മൂന്നുപേർ വരുകയും ചെയ്തു. ആദ്യ ആഴ്ചയില്‍ തന്നെ പലരും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പുകളും തന്ത്രങ്ങളുമെല്ലാം പലരും പയറ്റിത്തുടങ്ങിയിട്ടുമുണ്ട്. ഇന്നലെ ബിഗ് ബോസില്‍ എലിമിനേഷനിലേക്കുള്ള നോമിഷേനും നടന്നു. ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത് റിതു മന്ത്രയുടെ പേരായിരുന്നു. ഏഴ് പേരാണ് റിതുവിനെതിരെ വോട്ട് ചെയ്തത്. വീട്ടിലെ മറ്റുള്ളവരുമായി റിതു അടുക്കുന്നില്ലെന്നും പലപ്പോഴും ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്നുമായിരുന്നു വോട്ട് ചെയ്തവര്‍ പറഞ്ഞ കാരണം.

റിതു മന്ത്ര- ഏഴ്, കിടിലൻ ഫിറോസ്-  നാല്, ലക്ഷ്‍മി ജയൻ- നാല്, ഡിംപാല്‍- മൂന്ന്, സന്ധ്യാ മനോജ്- മൂന്ന്, സായ് വിഷ്‍ണു- രണ്ട്, അഡോണി ജോണ്‍- രണ്ട്, ഭാഗ്യലക്ഷ്‍മി- രണ്ട് എന്നിങ്ങനെയാണ് ഇന്ന് എലിമിനേഷന് നോമിനേഷൻ ലഭിച്ചത്. താൻ എലിമിനേഷൻ പട്ടികയില്‍ ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ആയിരുന്നു റിതു മന്ത്ര ആദ്യം പ്രതികരിച്ചത്. എന്നാല്‍ ഇത്രയും പേര്‍ തന്നെ നോമിനേറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല എന്ന് റിതു മന്ത്ര പറഞ്ഞു. ഏറ്റവും കൂടുതല്‍ തന്നെ നോമിനേറ്റ് ചെയ്‍തത് സ്‍ത്രീകളാണെന്നും കുശുമ്പാണ് കാരണമെന്നും റിതു മന്ത്ര അഡോണിയോട് പറഞ്ഞു. നല്ല ആള്‍ക്കാരും ഭംഗിയുള്ളവരും ആകുമ്പോള്‍ ഒഴിവാക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുമെന്ന് റിതു പറയുന്നു. കഴിഞ്ഞ ദിവസം നമ്മള്‍ ഇവിടെ പാട്ടൊക്കെ പാടി തകര്‍ത്തല്ലോയെന്നും റിതു ചോദിക്കുന്നുണ്ട്. പിന്നീട് വീട്ടിന് ഉള്ളില്‍ വച്ച് അനൂപ്, റംസാന്‍ എന്നിവരോട് സംസാരിക്കുമ്പോഴും ഇതേക്കുറിച്ച് റിതു പറയുന്നുണ്ട്.

തന്നെ നോമിനേറ്റ് ചെയ്തത് ആരൊക്കെയാണെന്ന് അറിയാമെന്നാണ് റിതു പറയുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ ടെന്‍ഷനില്ലെന്നും റിതു പറയുന്നു. മോഡലിങ് രംഗത്ത് ഇതുപോലെയുള്ള കാര്യങ്ങള്‍ നേരിട്ടിട്ടുള്ളതാണെന്ന് റിതു പറയുന്നു.

bigboss elimination rithu votes malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക