ബിഗ്‌ബോസ് മൂന്നാം സീസണ്‍ ഇപ്പോള്‍ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒക്കെയായി സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു ഫിറോസ് ഖാനും ഭാഗ്യലക്ഷ്്മിയും തമ്മിലുള്ള സംഭാഷണം. ഫിറോസ് പുറത്തു നിന്നുമുള്ള എന്തോ കാര്യത്തെ കുറിച്ച് ഭാഗ്യലക്ഷ്മിയുടെ പിന്നാലെ ചോദിച്ചു കൊണ്ടു വരികയായിരുന്നു. ഇതിന് ഭാഗ്യലക്ഷ്മി നല്‍കിയ മറുപടി ചര്‍ച്ചയായി മാറിയിരുന്നു. എന്റെ കാര്യങ്ങള്‍ തിരക്കാന്‍ ഫിറോസ് എന്റെ ആരാണെന്നും ഇമോഷണല്‍ ബ്ലാക്ക്മെയിലിന് തന്നെ കിട്ടില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.ഫിറോസിനോടുള്ള ഭാഗ്യലക്ഷ്മിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ ഇതിനെക്കുറിച്ച് ഹാസില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവര്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ എത്തിയതാണെന്നാണ് പ്രേക്ഷകരുെട വിലയിരുത്തല്‍.
ഇപ്പോഴിതാ സംഭവത്തെ കുറിച്ച് എബ്രഹാം ജോണ്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പിലേക്ക് 'കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി'' ഒരു കാര്യവുമില്ലാതെ അനാവശ്യ കാര്യത്തിലിടപ്പെട്ട് ഊക്ക് മേടിക്കുന്നത് ഈ ഫിറോസ് എന്ന് പേരുള്ളവര്‍ക്കെല്ലാം ഒരു ഹരമാണെന്ന് തോന്നുന്നു. പക്ഷെ ഇവിടെ ഒരു ഊക്കിലൊന്നും നിന്നില്ല. ഒരു ഒന്നര മിനിറ്റ് എയറില്‍ നിറുത്തി അങ്ങട് പൊരിച്ചു. സംഗതി താന്‍ തെറി പറയില്ല എന്നു പറഞ്ഞ സ്റ്റേറ്റ്മെന്റിന്റെ ഒരു വിശദീകരണം ആണ് ഫിറോസ് മോന്‍ ചോദിച്ചതെന്നു തോന്നി. കൃത്യമായ മറുപടിയും കിട്ടി' ജോണ്‍ പറയുന്നു. 'ഇതൊക്കെ ചോദിക്കാന്‍ നിങ്ങളെന്റെ ആരാണ് ഫിറോസേ ', ' കുടുംബമോ? എന്തു കുടുംബം '- കുറിയ്ക്കു കൊള്ളുന്ന മറുപടി. ഭാഗ്യലക്ഷ്മി ഈ പറഞ്ഞ ഡയലോഗ് ഒരു പുരുഷ കണ്ടസ്റ്റന്റ് പറഞ്ഞിരുന്നേല്‍ ഇന്ന് മാസ്സ് വീഡിയോയുമായി ഒരു ആര്‍മി നിരന്നേനെ. 60 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ഒരു ഫാന്‍ ബേസ് വളര്‍ത്തിയെടുക്കുക കുറച്ചു കൂടി ബുദ്ധിമുട്ടാകും'. എന്നും അദ്ദേഹം പറയുന്നു.
ഷോ തുടങ്ങുമ്പോള്‍ അധികം പ്രതീക്ഷയില്ലാതിരുന്ന കണ്ടസ്റ്റന്റാണ് ഭാഗ്യലക്ഷ്മി. പ്രായാധിക്യവും ഗെയിമിനോടുള്ള പരിചയമില്ലായ്മയും പ്രശ്നമാകും എന്നു കരുതി. എന്നാല്‍ ടാസ്‌കുകളില്‍ മികച്ച പ്രകടനവും ദേ ഇപ്പോള്‍ നല്ലൊരു ഫൈറ്റുമായി ആള്‍ ഷൈന്‍ ചെയ്തു വരുന്നുണ്ട്. ഡിംപിളും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള വ്യത്യാസവും പ്രകടമാണ്.''മലര്‍ത്തിയടിച്ചു എന്നു പറഞ്ഞാല്‍ ശരിയാകില്ല. നിലംപരിശാക്കി എന്നു പറയണം. വെറുതെ ഒരു കാര്യവും ഇല്ലാതെ ചെന്ന് മേടിച്ചു. അങ്ങനെ ഈ ആഴ്ചയും ഒരു ഫിറോസ് എയറിലാണ്. പുതിയ പ്രകാശം പരക്കട്ടെ. പഴയ പ്രകാശന്‍ ഒന്ന് റെസ്റ്റെടുക്കട്ടെ'' എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.