മത്സരാര്‍ത്ഥികള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടാകുന്നത് പരിപാടിയില്‍ ഇപ്പോള്‍ സ്ഥിരമാണ്. അതിഥിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പേളിയും ഷിയാസും. കളിക്കാണ് പേളി തുടങ്ങിയതെങ്കില്‍ കളി അവസാനം കാര്യമായി. അതിഥി വളരെ സീരിയസായി. രണ്ട് പേരും തമ്മിലുണ്ടായ വഴക്കാണ് ബിഗ് ബോസില്‍ എല്ലാവര്‍ക്കും ചര്‍ച്ചയായത്.
അതിഥിക്കെതിരെ ഇപ്പോള്‍ ഷിയാസും പേളിയുമാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് അതിഥിയെ ഇഷ്ടമില്ലെന്നായിരുന്നു ഷിയാസിന്റെ അഭിപ്രായം. ഷിയാസിന്റെ ആ അഭിപ്രായത്തോട് പേളി യോജിച്ചില്ല. അങ്ങനെ പറയരുതെന്നായിരുന്നു പേളിയുടെ നിലപാട്. അവള്‍ പാവത്താനായി അഭിനയിക്കുകയാണെന്നും ശരിക്കും പാവമല്ലെന്നുമായിരുന്നു ഷിയാസിന്റെ വാദം.ലക്ഷ്വറി ടാസ്‌ക്കിനിടയില്‍ വിജയിച്ച ടീം പരാജയപ്പെട്ട ടീമിന് ശിക്ഷ നല്‍കിയിരുന്നു. തവള ചാട്ടമായിരുന്നു പേളിക്ക് ലഭിച്ച ശിക്ഷ. ഇതിന് ശേഷം തുടങ്ങിയ തര്‍ക്കമാണ് അതിഥിയേയും പേളിയേയും പിന്നീട് വഴക്കിലേക്ക് നയിച്ചത്. ഇരുവരുടേയും വഴക്കില്‍ ശ്രീനിഷും ഇടപെടാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ പരിശ്രമം വിഫലമായിപ്പോയി. അതിഥിക്ക് പാത്രം കഴുകനറിയില്ല എന്നായിരുന്നു പേളി പറഞ്ഞത്. പേളിയുടെ ആ തമാശ അതിഥിക്ക് അത്ര ബോധിച്ചില്ല. പേളിയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് സ്വന്തം ചോറില്‍ വിഷം കലക്കുന്നയാളാണെന്നും അതിഥി പറഞ്ഞത്. ഇതിനിടയില്‍ പേളിക്ക് പിന്തുണ പ്രഖ്യാപിച്ച് ഷിയാസും രംഗത്തെത്തി.തന്നോട് സംസാരിക്കുന്നവരെയെല്ലാം അതിഥി അവരുടെ ഭാഗത്തേക്ക് കൊണ്ടുപോകുന്നു എന്ന പേളിയുടെ പ്രസ്താവനയാണ് അതിഥിയെ ചൊടിപ്പിച്ചത്. ശ്രീനിയോടുള്ള അതിഥിയുടെ സമീപനം മുന്‍ നിര്‍ത്തിയായിരുന്നു പേളിയുടെ അഭിപ്രായം. പേളിയാണ് ഇടയ്ക്കിടയ്ക്ക് നിറം മാറ്റിക്കൊണ്ടിരിക്കുന്നതെന്നും താന്‍ അങ്ങനെയല്ലെന്നും അതിഥി മറുപടി പറയുകയും ചെയ്തു.ഇപ്പോള്‍ പേളിമാണിയും അതിഥിയും തമ്മിലുള്ള വഴക്ക് ബിഗ് ബോസില്‍ ചര്‍ച്ചാവിഷയമാണ്. വഴക്കിനിടയില്‍ ശ്രിനിഷിന്റെ പേരു കൂടി വന്നതോടെ കഥ ഇനി ഏതു ദിശയിലേക്കാണെന്ന് കണ്ടറിയാം.