ബിഗ് ബോസില്‍ നിന്നും ഈ വാരം പുറത്തായ മത്സാര്‍ഥിയാണ് ബഷീര്‍ ബഷി. രണ്ടു ഭാര്യമാര്‍ ഉണ്ടെന്ന പരിചയപ്പെടുത്തലുമായിട്ടാണ് ബഷീര്‍ ബിഗ്ബോസിലെത്തുന്നത്. തുടക്കത്തില്‍ തന്നെ പുറത്താകുമെന്ന് കരുതിയെങ്കിലും ബിഗ്ബോസില്‍ പിടിച്ചുനില്‍ക്കുന്ന ശക്തനായ മത്സരാര്‍ഥിയായിട്ടാണ് പിന്നെ ബഷീറിനെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ബിഗ്ബോസില്‍ നിന്നും പുറത്തായ ബഷീര്‍ രണ്ടാം ഭാര്യയുടെ പരാതിയില്‍മേല്‍ അഴിയെണ്ണേണ്ടിവന്നേക്കും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ബഷീറിന് ഔദ്യോഗികമായി രണ്ടുഭാര്യമാരാണ് ഉള്ളതെങ്കിലും രണ്ടല്ല മൂന്നു പേരുണ്ടെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ആദ്യത്തേത്ത് 2009ലായിരുന്നു. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനായ മറ്റൊരു പെണ്‍കുട്ടിയുമൊത്ത് ബഷീര്‍ ലിവിങ്ങ് ടുഗെദറില്‍ ഏര്‍പ്പെട്ടു. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ഒന്നിച്ചുതന്നെയായിരുന്നു താമസിച്ചിരുന്നത്. 2012ല്‍ തങ്ങള്‍ വിവാഹിതരാണെന്നും പറഞ്ഞാണ് ബഷീറും ചാനല്‍ മോഡലായ ആ യുവതിയുമായി എത്തിയത്. ഹിന്ദു അയ്യര്‍ വിഭാഗത്തിലെ പെണ്‍കുട്ടി മുസ്ലീമായി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ബന്ധം ഇടയ്ക്ക് വച്ച് നിന്നതോടെയാണ് മംഗലാപുരത്ത് നിന്നും മറ്റൊരു പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുമ്പ് ബഷീര്‍ കല്യാണം കഴിച്ചത്. ഈ യുവതി ഇപ്പോഴും ബഷീറിനും ആദ്യഭാര്യക്കു ഒപ്പമുണ്ട്.
എന്നാല്‍ ലിവിങ്ങ് ടുഗെദറില്‍ ബഷീറിനൊത്ത് ജീവിച്ച പെണ്‍കുട്ടി ഇപ്പോള്‍ ബഷീറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബഷീറുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച സമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്യുമെന്ന് ബഷീര്‍ ഉറപ്പുനല്‍കിയെങ്കിലും ഇത് പ്രാവര്‍ത്തികമാക്കിയില്ലെന്നാണ് യുവതിയുടെ പരാതി. ബിഗ്ബോസിലെത്തിയതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതൊടെ പഴയ ചിത്രങ്ങള്‍ മാറ്റുമെന്ന് ഉറപ്പ് തന്നിരുന്ന ബഷീര്‍ തന്നെ ചതിച്ചു എന്നാണ് യുവതി പറയുന്നത്. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയ യുവതി ഐ.ജി ലവലിലുള്ള ഒരു ഉദ്യോഗസ്ഥനെയും പരാതിയായി സമീപിക്കുകയും ഇതിന് പുറമേ ബഷീറിനെതിരെ വെറെയും പരാതികള്‍ ഉണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് നടപടി എടുക്കാന്‍ രേഖാമൂലമുള്ള വിശദമായ പരാതി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് ആവശ്യപ്പെട്ടു. രേഖാമൂലമുള്ള പരാതിയും തെളിവും ലഭിച്ചാല്‍ ഉടന്‍ തന്നെ ബഷീറിനെതിരെ നടപടി എടുക്കുമെന്ന് ഈ ഉദ്യോഗസ്ഥന്‍ മലയാളി ലൈഫിനോട് പറഞ്ഞു. ഇതോടെ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ ബഷീര്‍ വഞ്ചനാകുറ്റത്തിന് അഴിയെണ്ണേണ്ടി വരുമെന്നാണ് സൂചന.