Latest News

ഭാര്യമാര്‍ രണ്ടു വീടുകളിലാണ് താമസം; കലഹവാര്‍ത്തകളോട് പ്രതികരിച്ച് ബഷീര്‍ ബഷി

Malayalilife
ഭാര്യമാര്‍ രണ്ടു വീടുകളിലാണ് താമസം; കലഹവാര്‍ത്തകളോട് പ്രതികരിച്ച് ബഷീര്‍ ബഷി

റെ പ്രേക്ഷക പ്രീതി നേടിയ ബിഗ്‌ബോസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആളാണ് ബഷീര്‍ ബഷി. രണ്ടു ഭാര്യമാരുണ്ടെത്താണ് താരത്തിന് ശ്രദ്ധേയനാക്കിയത്. ഷോ അവസാനിച്ച ശേഷവും ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വെബ് സീരിസിലൂടെ കുടുംബത്തെയും ബഷീര്‍ സോഷ്യല്‍മീഡിയയില്‍ പരിചയപെടുത്തുന്നുണ്ട്. ഇപ്പോള്‍ ഭാര്യമാര്‍ രണ്ടുവീടുകളിലാണ് താമസമെന്നും അതിന്റെ കാരണവും ബഷീര്‍ വെളിപ്പെടുത്തിയിരിക്കയാണ്.

ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ ബഷീര്‍ ബഷി ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങി അവതാരകനും ഡിജെയും അഭിനേതാവുമായി മാറിയ ആളാണ്. രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നതാണ് ബഷി ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.സുഹാന ബഷി, മാഷ്‌റ മാഷു എന്നിവരാണ് ബഷീറിന്റെ ഭാര്യമാര്‍. ഭാര്യമാരോടൊപ്പമുളള ചിത്രങ്ങളും ടിക്ടോക്കുകളും താരം പങ്കുവയ്ക്കാറുണ്ട്. രണ്ടുവിവാഹം കഴിച്ച താരം ഷോയിലെത്തിയപ്പോള്‍ നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടത്.
രണ്ടാമത്തെ ഭാര്യയെ ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീര്‍ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയില്‍ രണ്ടു മക്കള്‍ ബഷീറിനുണ്ട്. രണ്ടു ഭാര്യമാരുമായി
സന്തോഷത്തോടെ ജീവിതം നയിക്കുന്ന ബഷീര്‍ ഇരുവരെയും എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്.

ഇടയ്ക്ക് വച്ച് ബഷീറിന്റെ വീട്ടില്‍ കലഹമാണെന്നും മറ്റുമുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.'കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. മതപരമായ കാര്യങ്ങളും ആചാരങ്ങളും ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ടു വീടുകളിലായാണ് ഭാര്യമാരുടെ താമസം. എന്നാല്‍ പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത് എന്ന് ബഷീര്‍ ബഷി പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇരുഭാര്യമാരും നിരന്തരം സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങളും മറ്റുമൊക്കെ പങ്കുവയ്ക്കാറുണ്ട്. വളരെ സ്‌നേഹത്തിലാണ് ഇവര്‍ കഴിയുന്നതും.

Read more topics: # basheer bashi,# says about,# his wives
basheer bashi says about his wives

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES