പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തായാണ് ബിഗ്ബോസ് 50ാം ദിവസം പിന്നിട്ടത്. ഷോയുടെ പകുതി ദിവസം ആയപ്പോള്‍ തന്നെ കണ്ണീരു പൊട്ടിത്തെറിയുമാണ് പ്രേക്ഷകര്‍ക്ക് കാണേണ്ടി വരുന്നത്. രഞ്ജിനിയും പേളിയും ആദ്യ ഘട്ടത്തിലൊക്കെ ഒരുമിച്ചാണ് പോയതെങ്കിലും ഇപ്പോള്‍ ഇവര്‍ തമ്മില്‍ തെറ്റുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനിടയില്‍ പേളിക്ക് തന്നോട് പ്രണയം തോന്നുന്നുണ്ടെന്ന് പേടിച്ച് അരിസ്റ്റോ സുരേഷ്് വീട്ടില്‍ പോകാനും ആഗ്രഹം പ്രകടിപ്പിച്ചു.
ആകാംശ ഭരിതമായ നിലയിലേക്കാണ് ചാനല്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് നീങ്ങുന്നത്. ഷോ അന്‍പത് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഇതിനിടെ നിരവധി തര്‍ക്കങ്ങളും കണ്ണീര്‍ രംഗങ്ങളും പൊട്ടിത്തെറികളും ഷോയിലൂടെ കണ്ടു. എന്നാല്‍ കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും വിധമുള്ള നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ ഷോയില്‍ നടക്കുന്നത്. മിനി സ്‌ക്രീന്‍ താരങ്ങളായ രഞ്ജിനിയും പേളിയും ആദ്യ ഘട്ടത്തിലൊക്കെ ഒരുമിച്ചാണ് പോയതെങ്കിലും ഇപ്പോള്‍ ഇവര്‍ തമ്മില്‍ തെറ്റുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. പേളിയെ മലര്‍ത്തിയടിക്കാന്‍ കിട്ടുന്ന ഒരവസരവും രഞ്ജിനി കളയുന്നില്ലെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. മത്സരം കടുക്കും തോറും സൗഹൃദ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നുണ്ട്. അതിനിടെയാണ് പേളിക്കെതിരെയുള്ള ആയുധമായി അരിസ്റ്റോ സുരേഷുമായുള്ള ബന്ധത്തെ രഞ്ജിനി ഉയര്‍ത്തിക്കാട്ടിയത്. സുരേഷിന് തന്നോട് പ്രേമമാണെന്ന് പേളി പറയുമ്പോള്‍ അതല്ല പേളിക്ക് തന്നോടാണ് പ്രേമമെന്നും അതിന് തടയിടാന്‍ തനിക്ക് പുറത്തേക്ക് പോകണമെന്നും സുരേഷ് ബിഗ്‌ബോസിനോട് പറഞ്ഞു.