ബിഗ്ബോസ് പ്രശസ്തി മാത്രമല്ല പ്രശ്നങ്ങളുമുണ്ടാക്കി; ബിഗ് ബോസിന് പിന്നാലെ സംഭവിച്ച പ്രശ്‌നങ്ങളക്കുറിച്ച് തുറന്നടിച്ച് അരിസ്റ്റോ സുരേഷ്; ഇതൊക്കെയാണ് ബിഗ്ബോസ് കള്ളക്കളി..!

Malayalilife
topbanner
 ബിഗ്ബോസ് പ്രശസ്തി മാത്രമല്ല പ്രശ്നങ്ങളുമുണ്ടാക്കി; ബിഗ് ബോസിന് പിന്നാലെ സംഭവിച്ച പ്രശ്‌നങ്ങളക്കുറിച്ച് തുറന്നടിച്ച് അരിസ്റ്റോ സുരേഷ്; ഇതൊക്കെയാണ് ബിഗ്ബോസ് കള്ളക്കളി..!


ക്ഷന്‍ ഹീറോ ബിജുവിലെ ഗാനത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ താരമാണ് അരിസ്റ്റോ സുരേഷ്. തുടര്‍ന്ന് ബിഗ്ബോസ് ഷോയില്‍ മത്സരാര്‍ത്ഥി ആയതോടെ സുരേഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ സിനിമാ ഗാനരംഗത്ത് സജീവമാണ് അരിസ്റ്റോ സുരേഷ്. റിയാലിറ്റി ഷോയായ ബിഗ് ബോസ് ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് അരിസ്റ്റോ സുരേഷ് തുറന്ന് പറഞ്ഞിരിക്കയാണ്. 

ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചെന്നാണ് സിനിമാതാരവും ഗാനരചയിതാവും ഗായകനുമായ അരിസ്റ്റോ സുരേഷ് വ്യക്തമാക്കിയത്. 
ബിഗ് ബോസ് ഹൗസില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിക്കാനും  ക്ഷമയും സഹനശേഷിയുമൊക്കെ വര്‍ദ്ധിപ്പിക്കാനും സാധിച്ചുവെന്ന് അരിസ്റ്റോ പറയുന്നു. 20 ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഷോയില്‍ പങ്കെടുത്തതെന്ന് അരിസ്റ്റോ  പറയുന്നു. പക്ഷേ ഷൂട്ട് പിന്നെയും നീണ്ടുപോയി. സിനിമയില്‍ അഭിനയിക്കാനും പാട്ടെഴുതാനും അഡ്വാന്‍സ് വാങ്ങിയിരുന്നു. ഷൂട്ടിങ് നീണ്ടുപോയപ്പോള്‍ മൊത്തം കാര്യങ്ങള്‍ അവതാളത്തിലായി. ഷോ കഴിഞ്ഞ ശേഷം അവര്‍ക്കെല്ലാം അഡ്വാന്‍സ് തിരികെ കൊടുത്തു. പ്രശ്നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല. ആസ്തി, വിവാഹം എന്നിവ സംബന്ധിച്ച് അപവാദങ്ങള്‍ പ്രചരിക്കുന്നു. കോടികളുടെ ആസ്തിയും ആഡംബര കാറും തനിക്കുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിനെതിരെ കേസ് കൊടുക്കാന്‍ പലരും പറഞ്ഞു.

തന്റെ വിവാഹം കഴിഞ്ഞെന്ന പേരില്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിക്കുന്നുണ്ട്. അതില്‍ സത്യാവസ്ഥയില്ല. എവിടെ ചെല്ലുമ്പോഴും ആളുകള്‍ തന്റെ വിവാഹത്തെക്കുറിച്ചാണ് ചോദിക്കുന്നത് എന്നും സുരേഷ് പറയുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം നാടന്‍ പാട്ടുകള്‍ പാടി ശ്രദ്ധേയനുമാണ്.

കേരളത്തിന് അത്ര പരിചയമില്ലായിരുന്നെങ്കിലും ബിഗ് ബോസ് അതിവേഗമാണ് തരംഗമായത്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ബിഗ് ബോസ് മലയാളം സീസണ്‍ 1 ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോ ആയിരുന്നു. സിനിമാതാരവും അവതാരകനുമായ സാബുമോന്‍ ആയിരുന്നു സീസണ്‍ 1 ലെ വിജയി. അരിസ്റ്റോ സുരേഷ് 5ാം സ്ഥാനം നേടിയിരുന്നു. പല താരങ്ങളെ കുറിച്ചുള്ള മുന്‍വിധികള്‍ ബിഗ് ബോസിലൂടെ മത്സരത്തിനെത്തിയതോടെ മാറിയിരുന്നു. പേളി മാണിയും ശ്രീനിഷും കുടുംബ ജീവിതത്തിലേക്ക് കടന്നത് ബിഗ് ബോസിലൂടെയായിരുന്നു.

Read more topics: # aristo suresh,# big boss,# malayalam
aristo suresh says about big boss season 1

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES