Latest News

അപമാനം കൊണ്ട് തല പിളരുന്ന പോലെ തോന്നി; അമ്മയോട് കഠിനമായ വെറുപ്പും; ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പറഞ്ഞ് അരിസ്റ്റോ സുരേഷ്..!

Malayalilife
  അപമാനം കൊണ്ട് തല പിളരുന്ന പോലെ തോന്നി; അമ്മയോട് കഠിനമായ വെറുപ്പും; ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പറഞ്ഞ് അരിസ്റ്റോ സുരേഷ്..!

ക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ആളാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്ന ഗാനമാണ് സുരേഷിനെ ശ്രദ്ധേയനാണ്. ബിഗ് ബോസ് എന്ന  റിയാലിറ്റി ഷോയിലെ നിറ സാന്നിധ്യമായിരുന്നു സുരേഷ്. തന്റെ നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ട് സുരേഷ് അവസാന റൗണ്ട് വരെ എത്തിയിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷം താരത്തിന്  കൈനിറയെ അവസരങ്ങളാണ്.  ഒരു സംവിധായകന്‍ ആകണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അതിനു ശേഷമാകും താന്‍ വിവാഹം ചെയ്യുന്നതെന്നും അദ്ദേഹം  വ്യക്തമാക്കിയിരുന്നു. വളരെയേറെ കഷ്ടതകള്‍ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് അരസിറ്റോ  സുരേഷ് കടന്നു വന്നത്. ലോട്ടറി കച്ചവടത്തെക്കുറിച്ചും പണ്ടു മുതല്‍ക്ക് തനിക്ക് സിനിമയോടുളള ഇഷ്ടത്തെക്കുറിച്ചും താരം  പലപ്പോഴും തുറന്നു പറയാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്നതും മറക്കാനാകാത്തതുമായ ഒരു അനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരയുന്ന ഒരു അനുഭവമേയുള്ളു ജീവിതത്തില്‍ എന്നും അത് ഒരിക്കല്‍ അച്ഛനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവമാണെന്നും അരിസ്റ്റോ പറയുന്നു. പല സന്ദര്‍ഭങ്ങളിലും അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പലപ്പോഴും ദൂരെനിന്നു കാണാനല്ലാതെ ഒരിക്കലും അടുത്തു ചെന്നു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അരിസ്റ്റോ വ്യക്തമാക്കുന്നു.  ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ കയ്‌പേറിയ അനുഭവത്തെക്കുറിച്ച് താരം പറഞ്ഞത്. 

അരിസ്റ്റോ സുരേഷിന്റെ വാക്കുകള്‍. അച്ഛന്‍ ഉപേക്ഷിച്ചു പോയ ശേഷം അമ്മ വേറെ വിവാഹം ചെയ്തു. അദ്ദേഹത്തെയാണ് താന്‍ ഇളയച്ഛന്‍ എന്ന് വിളിച്ചു വളര്‍ന്നതെന്ന് സുരേഷ് പറയുന്നു. തന്നെയും തന്റെ ചേച്ചിയേയും അദ്ദേഹം സ്വന്തം മക്കളായിത്തന്നെ പരിഗണിച്ചുവെന്നും അരിസ്റ്റോ പറയുന്നു. തനിക്ക് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരയുന്ന ഒരു അനുഭവമേയുള്ളു ജീവിതത്തില്‍ എന്നും അത് അച്ഛനെ കാണാന്‍ പോയതാണെന്നും താരം പറയുന്നു. കുട്ടിക്കാലത്ത് പല സന്ദര്‍ഭങ്ങളിലും അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെ നിന്ന് കാണാനല്ലാതെ ഒരിക്കലും അടുത്തു ചെന്നു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം തന്നോടു സംസാരിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ലെന്നും താരം പറയുന്നു.  അച്ഛന്‍ റെയില്‍വേയില്‍ നിന്നു റിട്ടയര്‍ ആകുകയാണ്. നീ പോയി അദ്ദേഹത്തെകണ്ട് സംസാരിക്കൂ. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല എന്ന് അമ്മ പറഞ്ഞതനുസരിച്ച് താരം അച്ഛനെ കാണാന്‍ പോയ അനുഭവമാണ് താരം വ്യക്തമാക്കിയത്. അന്ന് തനിക്ക് പതിനാറോ പതിനേഴോ വയസാസണു പ്രായമെന്നും താരം പറയുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് അച്ഛന് യാത്രയയപ്പ്. താനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നുവെന്നും  അച്ഛന്‍ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോള്‍ താന്‍ അടുത്തു ചെന്ന് 'അച്ഛാ... ഞാന്‍ സുരേഷാണ്. ഇന്ദിരയുടെ മോനാണ്  അച്ഛനെ കാണാന്‍ വേണ്ടി വന്നതാണ്.' എന്നു പറഞ്ഞുവെന്നും താരം പറയുന്നു. 

അച്ഛനോ??? ആരുടെ അച്ഛന്‍. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞുകേറി വന്നോളും പൊയ്ക്കൊള്ളണം. ഇവിടെ നിന്ന്..' ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്നു പെയ്യുകയായിരുന്നു അച്ഛന്‍. താന്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. നിലവിളിക്കണം എന്നു തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്നു കരുതി താന്‍ മുഖം തിരിച്ചത്  സുഹൃത്തിന്റെ നേരെയായിരുന്നുവെന്നും താരം പറയുന്നു. അന്നുരാത്രി തന്റെ അമ്മയോട് കഠിനമായ വെറുപ്പു തോന്നിയെന്നും അഞ്ചു പെണ്‍മക്കളുടെ പരാധീനതകളായിരിക്കണം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതെന്നും താരം കൂട്ടിച്ചേര്‍്ക്കുന്നു. ഒപ്പം നടന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് തന്നെത്തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോടു വെറുപ്പു തോന്നി.ഒരിക്കല്‍ സംസാരിക്കണം എന്ന് ആഗ്രഹിച്ച അച്ഛനോടു വെറുപ്പു തോന്നി. അന്നു രാത്രി താന്‍ ഉറങ്ങിയില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും തനിക്ക് ഉറങ്ങാന്‍ കഴിയില്ലെന്നും താരം  പറയുന്നു. എന്നാല്‍ അച്ഛന്‍ മരിക്കുന്നത് വരെ അമ്മയ്ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു തങ്ങള്‍ രണ്ട് മക്കള്‍ക്കും എന്തെങ്കിലും കൊടുക്കും മക്കളോട് എന്തെങ്കിലും കാരുണ്യം കാണിക്കും എന്നൊക്കെ. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ലെന്നും സുരേഷ് വ്യക്തമാക്കുന്നു.

Read more topics: # Aristo Suresh,# real life,# incident
Aristo Suresh real life incident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES