വളരെ ചെറിയ സമയത്തിനുള്ളില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രബിന്‍. ചെമ്പരത്തി, കുടുംബശ്രീ ശാരദ തുടങ്ങിയ സീരിയലുകളിലൂടെ യാണ് പ്രബിന്‍ ശ്രദ്ധനേടിയത്. എന്നാല്‍ സ്വന്തം പേരിനേക്കാളും പ്രേക്ഷകരുട ഇടയില്‍ അറിയപ്പെടുന്നത് കുടുംബശ്രീ ശാരദയിലെ വിഷ്ണുവായിട്ടാണ്. കുടുംബ പ്രേക്ഷകര്‍ക്കൊപ്പം യൂത്തിന്റേയും ഹൃദയം കീഴടക്കാന്‍ നടന് സാധിച്ചു.
സിനിമാമോഹവുമായി നടന്നയാളാണ് പ്രബിന്‍. ഓഡിഷന്‍ വഴിയാണ് പ്രബിന്‍ ചെമ്പരത്തി എന്ന സീരിയലിലേക്ക് എത്തിയത്. ആ സീരിയലിലൂടെ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ താരത്തിന്റെ അടുത്ത സീരിയലായിരുന്നു കുടുംബശ്രീ ശാരദ. ഇതിലെ വിഷ്ണു എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി മാറി.
\തൃപ്രയാര്‍ സ്വദേശിയായ സ്വാതിയാണ് പ്രബിന്റെ ഭാര്യ. ലക്ച്ചറര്‍ ആയിരുന്ന സ്വാതി ഇന്‍ഫോപാര്‍ക്കിലും ജോലി ചെയ്തിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ജനുവരി 24 2021 ലാണ് ഇവര്‍ വിവാഹിതരായത്.
ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ താനൊരു അച്ഛനാവാന്‍ പോവുന്ന സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് പ്രബിന്‍. പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റിന്റെ ചിത്രത്തിനൊപ്പമാണ് ഈ സന്തോഷം താരം പങ്ക് വെച്ചത്.
''ഞങ്ങള്‍ തയാറായിക്കഴിഞ്ഞുനിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വേണം??''
ഇങ്ങനെയാണ് പ്രബിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. മരിയ പ്രിന്‍സ്, അമേയ നായര്‍, നിതിന്‍ ജേക്ക് ജോസഫ്, വരദ എമി, മേഘ സല്‍മാന്‍ തുടങ്ങി നിരവധി പേരാണ് ആശംസകള്‍
നേര്‍ന്ന് കമന്റ് ചെയ്തത്.