Latest News

അനസ്‌തേഷ്യയില്‍ നിന്ന് കര കയറി; പക്ഷേ അധോലോകം വിട്ടൊരു കളിയില്ല; ലക്ഷ്മി ആശുപത്രിയിലാണെന്ന വിവരം പങ്ക് വച്ച് നടനും അവതാരകനുമായ മിഥുന്‍; ആശുപത്രിയില്‍ നിന്നുള്ള വീഡിയോ കണ്ട് ആശങ്കയോടെ ആരാധകരും

Malayalilife
 അനസ്‌തേഷ്യയില്‍ നിന്ന് കര കയറി; പക്ഷേ അധോലോകം വിട്ടൊരു കളിയില്ല; ലക്ഷ്മി ആശുപത്രിയിലാണെന്ന വിവരം പങ്ക് വച്ച് നടനും അവതാരകനുമായ മിഥുന്‍; ആശുപത്രിയില്‍ നിന്നുള്ള വീഡിയോ കണ്ട് ആശങ്കയോടെ ആരാധകരും

നടിയും വ്ളോഗറുമായ ലക്ഷ്മി മേനോന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പുതിയ വിഡിയോ കണ്ട് ആരാധകരും ആശങ്കയിലാണ്. ആശുപത്രി കിടക്കിയില്‍, അനസ്തീസിയയുടെ മയക്കത്തില്‍ ഭര്‍ത്താവ് മിഥുനോട് സംസാരിക്കുന്ന ലക്ഷ്മിയാണ് വിഡിയോയില്‍ ഉള്ളത്.

അനസ്തേഷ്യയുടെ മയക്കത്തില്‍ സംസാരിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്നെ പരിചരിച്ചര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. അതേസമയം എന്ത് രോഗത്തിനാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയതെന്ന് പോസ്റ്റില്‍ പറയുന്നില്ല.

മാഫിയയുടെയും ഡോണിന്റെയുമൊക്കെ ലോകത്തായിരുന്നെന്നും കാര്‍ ക്രാഷായെന്നുമൊക്കെയാണ് അബോധാവസ്ഥയില്‍ മിഥുനോടായി ലക്ഷ്മി പറയുന്നത്. അനസ്തീസിയയില്‍ നിന്ന് ഉണര്‍ന്നാലും അധോലോകം വിട്ട് ഒരു കളിയില്ലെന്നും ലക്ഷ്മി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.റീല്‍സിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി. അടുത്തിടെ റോന്ത് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

 

lakshmi menon in hospitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES