Latest News

കടല്‍ക്കൊമ്പന് പുറത്ത് കാമുകിയുണ്ട്; പാര്‍വ്വതി എന്നാണ് പേര്; അവന്‍ അവളെ ചതിക്കുകയാണ്': ബിഗ് ബോസിലെ കടല്‍ക്കൊമ്പന്‍-ഐശ്വര്യ ലവ് ട്രാക്കിനെതിരെ പ്രതികരിച്ച് സാബുമോന്‍; ഇരുവരും തമ്മിലുള്ളത് പിടിച്ചുനില്‍ക്കാനുള്ള ലവ് ട്രാക്ക്' തന്ത്രം എന്ന് വിമര്‍ശനം

Malayalilife
കടല്‍ക്കൊമ്പന് പുറത്ത് കാമുകിയുണ്ട്; പാര്‍വ്വതി എന്നാണ് പേര്; അവന്‍ അവളെ ചതിക്കുകയാണ്': ബിഗ് ബോസിലെ കടല്‍ക്കൊമ്പന്‍-ഐശ്വര്യ ലവ് ട്രാക്കിനെതിരെ പ്രതികരിച്ച് സാബുമോന്‍; ഇരുവരും തമ്മിലുള്ളത് പിടിച്ചുനില്‍ക്കാനുള്ള ലവ് ട്രാക്ക്' തന്ത്രം എന്ന് വിമര്‍ശനം

ബിഗ് ബോസ് മലയാളം സീസണ്‍ 8 ആവേശകരമായി മുന്നേറുന്നതിനിടെ, ഹൗസിനുള്ളിലെ കടല്‍ക്കൊമ്പന്‍-ഐശ്വര്യ കൂട്ടുകെട്ടിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ കടുത്ത ആരോപണങ്ങളുമായി മുന്‍ ബിഗ് ബോസ് ജേതാവും നടനുമായ സാബുമോന്‍ അബ്ദുസമദ് രംഗത്ത്. ഇരുവരും തമ്മിലുള്ള സൗഹൃദവും സ്‌നേഹപ്രകടനങ്ങളും ബിഗ് ബോസ് മത്സരത്തില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനുള്ള കേവലം ഒരു 'ലവ് ട്രാക്ക്' തന്ത്രം മാത്രമാണെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കെയാണ് കടല്‍ക്കൊമ്പന്റെ കാമുകിയുടെ വിവരങ്ങള്‍ സാബുമോന്‍ പുറത്ത് വിട്ടത്.

കൊമ്പന് പുറത്ത് വേറെ കാമുകിയുണ്ടെന്നും അകത്തു നടക്കുന്നത് വെറും നാടകമാണെന്നും സാബുമോന്‍ തുറന്നടിച്ചു.കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും സാബുമോന്‍ വ്യക്തമാക്കി. 'കൊമ്പന് പുറത്തൊരു ഗേള്‍ഫ്രണ്ട് ഉണ്ട്, ആ കുട്ടിയുടെ പേര് പാര്‍വതി എന്നാണ്. വളരെ ആധികാരികമായിത്തന്നെയാണ് ഞാന്‍ ഇത് പറയുന്നത്. ബിഗ് ബോസ് വീടിനകത്ത് കാലുകുത്തിയ പാടെ അവന്‍ പുറത്തുള്ള പാര്‍വതിയെ മറന്നു, ഐശ്വര്യയെ പ്രണയിക്കാന്‍ തുടങ്ങി. എന്നിട്ട് തന്റെ 'കരളിന്റെ പാതി ഐശ്വര്യ കൊണ്ടുപോയി' എന്ന് വാചകമടിച്ചവനാണ്. ഒടുവില്‍ ഐശ്വര്യ നോമിനേറ്റ് ചെയ്തു എന്ന കാരണത്തിന് പിണങ്ങി നടക്കുകയാണ്. എന്തിന്,' സാബുമോന്‍ ചോദിക്കുന്നു. 

അതേസമയം, ഷോയില്‍ നിന്ന് അടുത്തിടെ എവിക്ടായി പുറത്തെത്തിയ മത്സരാര്‍ഥി രാകേഷും ഈ കോമ്പോയെക്കുറിച്ച് പ്രതികരിച്ചു. കടല്‍ക്കൊമ്പന്‍-ഐശ്വര്യ ലവ് ട്രാക്ക് 'അതിഭീകര കോമഡി' ആണെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാകേഷ് വിലയിരുത്തിയത്. 'അത് സഹോദരബന്ധം പോലെയുള്ള കാര്യമാണെന്നും ചിലര്‍ പറയുന്നുണ്ട്. സത്യത്തില്‍ എനിക്ക് അവരുടെ കാര്യത്തില്‍ വലിയ വ്യക്തതയൊന്നുമില്ല,' എന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് ഹൗസിനുള്ളിലെ കടല്‍ക്കൊമ്പന്റെയും ഐശ്വര്യയുടെയും ഇടപെടലുകളെ ചുറ്റിപ്പറ്റി വരും ദിവസങ്ങളിലും കൂടുതല്‍ തര്‍ക്കങ്ങള്‍ രൂപപ്പെടുമെന്ന് വ്യക്തമാണ്

sabumon slams kadalkomban love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES