Latest News

രജനി സാറിനെ കാണാന്‍ പറ്റി; പരിചയപ്പെടാന്‍ പറ്റി;എന്റെയൊരു പെയിന്റിങ്ങിന്റെ ബുക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റി; സന്തോഷം പങ്കുവച്ച് കോട്ടയം നസീര്‍

Malayalilife
രജനി സാറിനെ കാണാന്‍ പറ്റി; പരിചയപ്പെടാന്‍ പറ്റി;എന്റെയൊരു പെയിന്റിങ്ങിന്റെ ബുക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റി; സന്തോഷം പങ്കുവച്ച് കോട്ടയം നസീര്‍

സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2'. മലയാളത്തില്‍ നിന്നുളള നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ജയിലര്‍ 2വിന്റെ ഷൂട്ടിങ്ങ് സമയത്ത് രജനികാന്തിനെ കണ്ടതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കോട്ടയം നസീര്‍.

'നിങ്ങളെപ്പോലെ തന്നെ ഞാനും വളരെ ആവേശത്തിലാണ്. കാര്യം ഫുള്‍ ആയിട്ട് നമ്മള്‍ കണ്ടിട്ടില്ല. ഡബ്ബ് ചെയ്തപ്പോള്‍ കണ്ടത് മാത്രമേയുള്ളൂ. രജനി സാറിനെ കാണാന്‍ പറ്റി, പരിചയപ്പെടാന്‍ പറ്റി. എന്റെയൊരു പെയിന്റിങ്ങിന്റെ ബുക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റി. അത് അദ്ദേഹം കണ്ടു. വളരെ ആവേശത്തോടെ അതേക്കുറിച്ച് സംസാരിച്ചു. ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുത്തു. എല്ലാം ഒരു സ്വപ്നം പോലെ'.- കോട്ടയം നസീര്‍ പറഞ്ഞു.

കോട്ടയം നസീറിനും മോഹന്‍ലാലിനും പുറമെ സുരാജ് വെഞ്ഞാറമൂട്, അന്ന രാജന്‍, സുനില്‍ സുഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, ഷംന കാസിം തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ 15 ആണ് ചിത്രത്തിന്റെ ആഗോള റിലീസ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

kottayam nazeer rajinikanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES