Latest News

നട്ടെല്ലില്ലാത്ത ഒരാളെ എനിക്ക് വേണ്ട;പെണ്ണാളനായി സുജോയെ അലക്‌സാണ്ട്ര അംഗീകരിച്ചോ;എനിക്ക് ചില പുതിയ ഇഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് അലക്‌സാണ്ട്ര..!

Malayalilife
നട്ടെല്ലില്ലാത്ത ഒരാളെ എനിക്ക് വേണ്ട;പെണ്ണാളനായി സുജോയെ അലക്‌സാണ്ട്ര അംഗീകരിച്ചോ;എനിക്ക് ചില പുതിയ ഇഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് അലക്‌സാണ്ട്ര..!

ബിഗ്‌ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ രണ്ട് പേരായിരുന്നു അലക്‌സാണ്ട്രും സുജോയും. ഇരുവരും തമ്മില്‍ ഹൗസില്‍ ഉടലെുത്ത പ്രണയമായിരുന്നു ഇതിന് പിന്നിലെ കാരണം. എന്നാല്‍ പെട്ടെന്ന് തന്നെ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു. കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി വന്നതില്‍ പിന്നെ അതുവരെ കണ്ട അലക്‌സാണ്ട്രയെയും സുജോയേയുമല്ല പ്രേക്ഷകര്‍ കണ്ടത്.  കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ 75-ാം ദിവസം ഷോ അവസാനിക്കുമ്പോള്‍. തന്റെ ഭാവി വരനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അലക്‌സാണ്ട്ര..

സുജോയുമായുള്ള പ്രണയവും വേര്‍പിരിയലും എല്ലാമാണ് ബിഗ്‌ബോസ് ഹൗസിനുള്ളില്‍ അലക്‌സാണ്ട്രയെ ശ്രദ്ധേയയാക്കിയത്. കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി തിരിച്ചെത്തിയ സുജോയും അലക്‌സാണ്ട്രയും തമ്മില്‍ കണ്ടാല്‍ പോലും പരിചയമില്ലാത്തവരെ പോലെയായി. എന്നാല്‍ സുജോയുടെ പുറകേ പോവുന്ന സാണ്ട്രയെയും ഇടയ്ക്ക് പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ കൊറോണ ബാധയുടെ വ്യാപനം തടയാന്‍ 75 -ാം ദിവസം നിര്‍ത്തിയ ഷോയില്‍ നിന്നും പുറത്തെത്തിയ അലക്‌സാണ്ട്ര തന്റെ ഭാവി ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

കല്യാണം കഴിക്കും എന്നാല്‍ ഉടനെയൊന്നും ഉണ്ടാവില്ല. എനിക്ക് ചില പുതിയ ഇഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അങ്ങനൊരാളെ കിട്ടിയിട്ട് വേണം കല്യാണം കഴിക്കാന്‍. മറ്റുള്ളവരെ പേടിച്ചു നട്ടെല്ലില്ലാതെ ജീവിക്കുന്ന ഒരാളെ വേണ്ട. നെഞ്ചു വിരിച്ചു നിന്ന് തലയുയര്‍ത്തിപ്പിടിച്ച് എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന, എന്നെ വേദനിപ്പിക്കാതെ സ്നേഹിക്കുന്ന, എനിക്ക് വില തരുന്ന ഒരാളെ വേണം. നാട്ടുകാര്‍ എന്ത് കരുതും  എന്ന് കരുതി സ്വന്തം വ്യക്തിത്വം കളഞ്ഞു ജീവിക്കുന്ന ഒരാളെ വേണ്ട. അവനവനായി ജീവിക്കുന്ന ഒരാളെ കിട്ടിയിട്ടു വേണം കല്യാണം കഴിക്കാന്‍. എന്നാണ് അലകാസ്ണ്ട്ര പറയുന്നത്.

എന്നാല്‍ അലക്‌സാണ്ട്ര പറഞ്ഞ വാക്കുകള്‍ പരോക്ഷമായി ഉദ്ദേശിക്കുന്നത് സുജോയെയാണെന്നാണ് അലക്‌സാണ്ട്രയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

Read more topics: # alasandra,# sujo,# biggboss
alasandra-sujo-love-biggboss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES