വീണയ്ക്ക് അമൃതയെ ഇഷ്ടമല്ല;കാരണം അമൃത ക്രൂക്കഡാണ്;കിടിലന്‍ മറുപടിയുമായി അമൃത..!!

Malayalilife
വീണയ്ക്ക് അമൃതയെ ഇഷ്ടമല്ല;കാരണം അമൃത ക്രൂക്കഡാണ്;കിടിലന്‍ മറുപടിയുമായി അമൃത..!!

ബിഗ്‌ബോസ് ഹൗസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു വീണയുടെ പുറത്താവല്‍. ആര്യ, പാഷാണം ഷാജി എന്നിവരുമായി ഗ്യാങ്ങ് കൂടിയായിരുന്നു കൂടുതലും വീണയുടെ ഗെയിം സ്ട്രാറ്റജി. ഷോയില്‍ നിന്ന് പുറത്തെത്തിയ വീണ ടൈംസ് ഓഫ് ഇന്ത്യ ഓണ്‌ലൈന് നല്‍കിയ അഭിമുഖത്തിനിടയില്‍ അമൃതയോടുള്ള ഇഷ്ടക്കേടിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ വീണയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത..

ബിഗ്‌ബോസ് ആരംഭിച്ചത് മുതല്‍ കൃത്യമായി ഗെയിം കളിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് വീണ നായര്‍. എല്ലാ കാര്യങ്ങളെയും ഇമോഷണലായി എടുക്കുന്ന താരം എന്തു കാര്യത്തിനും കരയുമായിരുന്നു. എന്നാല്‍ ഈ കരച്ചില്‍ തന്നെ ഒടുവില്‍ വീണയ്ക്ക് വിനയാകുകയും ചെയ്തു. ഇമോഷന്‍സ് വെച്ച് കളിക്കുന്നയാളാണെന്ന ലേബല്‍ വീണയ്ക്ക് ഈ സ്വഭാവം ഉണ്ടാക്കി കൊടുത്തു.ഹൗസിനുള്ളിലെ ഭൂരിഭാഗം നിമിഷങ്ങളും ആര്യ പാഷാണം എന്നിവരുടെ കൂടെ നിന്ന് ഗെയിം കളിക്കുവാന്‍ ശ്രമിച്ചു. ഹൗസിനുള്ളിലെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. എന്നാല്‍ പ്രതീക്ഷിക്കാതെയുള്ള വീണയുടെ പുറത്താവല്‍ മറ്റ് മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചു. പുറത്തിറങ്ങിയ വീണ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമൃത സുരേഷിനോടുള്ള തന്റെ ഇഷ്ടക്കേട് വ്യക്തമാക്കിയിരുന്നു. 

താന്‍ കാരണം രജിത് ഏട്ടന്‍ കുളത്തില്‍ വീണു എന്ന് അമൃത പറഞ്ഞപ്പോള്‍ അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും. ഞാന്‍ അദ്ദേഹത്തിന്റെ ടി-ഷര്‍ട്ടില്‍ ആണ് പിടിച്ചത്.അദ്ദേഹത്തിന്റെ കൈകളില്‍ അല്ല. ഞാനും രജിത് ഏട്ടനും തമ്മിലുള്ള നിസാര സംഭവങ്ങള്‍ വലുതാക്കി കാണിക്കാന്‍ അവള്‍ ശ്രമിച്ചു. മാത്രമല്ല അവള്‍ ഷോയില്‍ വരുന്നതിനുമുമ്പ്, ഞങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ, അവര്‍ വന്നു സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും വീടിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുകയും ചെയ്തു. അവള്‍ ക്രൂക്കഡാണെന്നും അവളുമായി ഇനി പൊരുത്തപ്പെടാന്‍ ആകും എന്ന് തനിക്ക് തോന്നുന്നില്ലെന്നുമാണ് വീണ പറഞ്ഞത്. അവിടെ  ഇത്തിരി പ്രശ്നമായി തോന്നിയത് അമൃതയാണ്. അതുകൊണ്ട് അവരോടൊഴികെ ഷോയിലെ മറ്റാരോടും തനിക്ക് വിരോധമില്ലെന്നും വീണ പറഞ്ഞിരുന്നു. ഇപ്പോള്‍ വീണയുടെ ഈ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. 

വീണയുടെ അഭിമുഖം അടങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ഫോട്ടോ പങ്ക് വച്ച് കൊണ്ടാണ് അമൃത ആരോപണങ്ങളോട് പ്രതികരിച്ചത്. ഈ മനോഹരിയായ സ്ത്രീയ്ക്ക് ആശംസകളും, പ്രാര്‍ത്ഥനകളും എന്നായിരുന്നു അമൃത  പ്രതികരിച്ചത്.. 

Read more topics: # biggboss,# veena nair,# amritha suresh
veena speaks against amritha suresh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES