മിനിസ്‌ക്രീനിലെ കോമഡി ഷോകളില്‍ നിറഞ്ഞു നിന്ന താര് ഉല്ലാസ് പന്തളം കുറേക്കാലമായി കലാരംഗത്ത് നിന്ന് വിട്ട് നില്ക്കുകയാണ്.അപ്രതീക്ഷിതമായുണ്ടായ സ്‌ട്രോക്കും തുടര്‍ചികില്‍സകളുമാണ് ഉല്ലാസിന് വേദികള്‍ നഷ്ടമാക്കിയത്. അടുത്തിടെ ഒരു പൊതുവേദിയില്‍ താരം പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇക്കാര്യം പുറത്ത് വരുന്നത്.
ഇപ്പോള്‍ ഉല്ലാസ് പന്താളത്തെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് അഖില്‍ മാരാര്‍. ഒരു പാട് വേദിയില്‍ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരന്‍ വീണ് പോയത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും അസുഖം ഭേദമായി അദ്ദേഹം ഉടന്‍ തന്നെ തിരിച്ചുവരട്ടെയെന്നും അഖില്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെ:
'2013ല്‍ ഗോകുലം സ്റ്റാഫ് അസോസിയേഷന്റെ വാര്‍ഷികത്തിനു കൊച്ചി ഗോകുലം ഗ്രാന്‍ഡില്‍ ഞാന്‍ സംവിധാനം ചെയ്ത ഷോയില്‍ സ്‌കിറ്റ് ഡബ് ചെയ്യാന്‍ വന്നപ്പോള്‍ ആണ് ഞങ്ങള്‍ ആദ്യമായി പരിചയപെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും കഴിഞ്ഞ വര്‍ഷം ഒരു സിനിമയുടെ പ്രിവ്യൂ ഷോ സമയമാണ് അവസാനമായി കണ്ടത്.
ഒരു പാട് വേദിയില്‍ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരന്‍ വീണ് പോയത് കണ്ടപ്പോള്‍ വിഷമമായി... കലാകാരന്‍ പോരാളി ആണ്.. അവന്റെ വേദനയിലും അവന്‍ സദസ്സിനെ ചിരിപ്പിക്കും..എത്രയും വേഗം അസുഖം ഭേദമായി ഉല്ലാസേട്ടന്‍ തിരിച്ചു വരട്ടെ..എല്ലാ പ്രാര്‍ഥനകളും.
NB: വയ്യാത്ത ആളുടെ കൂടെ ഫോട്ടോ ഇട്ട് റീച്ച് എന്നൊക്കെ ഉള്ള കമന്റുകള്‍ ഒഴിവാക്കുക.. ഒരിക്കല്‍ നിങ്ങളെ ചിരിപ്പിച്ച സന്തോഷിപ്പിച്ചവര്‍ ഇന്നും ഇവിടെ ജീവിക്കുന്നു എന്ന ഓര്‍മപ്പെടുത്തല്‍ ആണ് ഈ ഫോട്ടോ.. ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി.''