Latest News

കുട്ടിക്കാലം മുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്വപ്നം; മുംബൈയില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വിമാനത്തില്‍ വിന്‍ഡോ സീറ്റിനടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ട് ഹൃദയം പടപടാ മിടിച്ചു, കൈകള്‍ വിറച്ചു; ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ- ഏകദേശം രണ്ട് മണിക്കൂര്‍ - ഞാന്‍ മറ്റൊരു ലോകത്തായിരുന്നു;എ.ആര്‍ റഹ്മാനെ കണ്ട സന്തോഷം പങ്കിട്ട് റിമി ടോമി 

Malayalilife
കുട്ടിക്കാലം മുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്വപ്നം; മുംബൈയില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വിമാനത്തില്‍ വിന്‍ഡോ സീറ്റിനടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ട് ഹൃദയം പടപടാ മിടിച്ചു, കൈകള്‍ വിറച്ചു; ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ- ഏകദേശം രണ്ട് മണിക്കൂര്‍ - ഞാന്‍ മറ്റൊരു ലോകത്തായിരുന്നു;എ.ആര്‍ റഹ്മാനെ കണ്ട സന്തോഷം പങ്കിട്ട് റിമി ടോമി 

മാന്ത്രിക സംഗീതജ്ഞനായ എആര്‍ റഹ്മാനൊപ്പം ഉള്ള റിമി ടോമിയുടെ സെല്‍ഫിയും അതിനൊ്പ്പം പ്രിയ ഗായിക പങ്ക് വച്ച കുറിപ്പും സോഷ്യല്‍മീഡിയില്‍ ശ്രദ്ധ നേടുകയാണ്.സംഗീതമാന്ത്രികന്‍ എ.ആര്‍.റഹ്മാനെ വിമാനയാത്രയ്ക്കിടെ അവിചാരിതമായി കണ്ടുമുട്ടിയ സന്തോഷം ആണ് താരം കുറിപ്പിലൂടെ പങ്കിട്ടത്.

തന്റെ ജീവിതത്തില്‍ ഈ നിമിഷത്തേക്കാള്‍ വിലപ്പെട്ടതായിരിക്കന്‍ മറ്റൊരു സെല്‍ഫിക്ക് കഴിയുമോ എന്ന് തനിക്കറിയില്ലെന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് റിമി കുറിച്ചിരിക്കുന്നത്. 

''ഇത് എനിക്ക് ഒരു സാധാരണ ദിവസമല്ല... ചില ദിവസങ്ങള്‍ നേരത്തെ വിധി എഴുതിക്കഴിഞ്ഞതാണ്. തീര്‍ത്തും യാദൃശ്ചികമായിട്ടാണ് മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഫ്ളൈറ്റ് യാത്രയ്ക്കിടെ ഇതിഹാസ താരം സാക്ഷാല്‍ എ ആര്‍ റഹ്മാനെ കണ്ടുമുട്ടിയത്. ഒരു സെല്‍ഫി ചിത്രം എന്റെ ജീവിതത്തില്‍ ഇത്രയും വിലപ്പെട്ടതാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എന്റെ കുട്ടിക്കാലം മുതല്‍ ഇദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ ഇത് ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാന്‍ വിമാനത്തില്‍ കയറി എന്റെ സീറ്റില്‍ ഇരുന്ന ഉടനെ ഒരാള്‍ എന്നോട് സംസാരിച്ചു, 'എന്റെ പേര് കാര്‍ത്തിക്, ഞാന്‍ എ. ആര്‍. റഹ്മാന്‍ സാറിന്റെ അസിസ്റ്റന്റ് ആണ്. ഒരു ടിവി ഷോയില്‍ നിങ്ങള്‍ പാടിയ കണ്ണാളനേ എന്ന ഗാനം ഞാന്‍ കേട്ടിട്ടുണ്ട്, റഹ്മാന്‍ സാര്‍ ഇവിടെ ഇരിക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു....' എന്ന്.

വിന്‍ഡോ സീറ്റിന്റെ അടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സന്തോഷം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു നിറഞ്ഞു... ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ- ഏകദേശം രണ്ട് മണിക്കൂര്‍ - ഞാന്‍ മറ്റൊരു ലോകത്തായിരുന്നു.

എന്റെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു, കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...ഞാന്‍ എന്നോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു, ഇത് യഥാര്‍ത്ഥമാണോ, അതോ ഞാന്‍ സ്വപ്നം കാണുകയാണോ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്ന്...എനിക്ക് ഒരു വാക്ക് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ, 'ഇത് എന്റെ സ്വപ്നമാണ്...'അതിനുശേഷം, വാക്കുകളൊന്നും പുറത്തുവന്നില്ല.

ഞാന്‍ വികാരധീനയാവുന്നു, എന്നെന്നും നന്ദിയുള്ളവളായിരിക്കും...ഈ സെല്‍ഫിക്ക് ശ്രീ കാര്‍ത്തികിന് ഒരിക്കല്‍ കൂടി നന്ദി....'' എന്നാണ് റിമി ടോമി കുറിച്ചിരിക്കുന്നത്. റിമിയുടെ പോസ്റ്റിനു താഴെ സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സ്‌നേഹവും ആശംസകളും കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്.

rimi tomy dream selfe with a r rahman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES