ദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന വീഡിയോ സോഷ്യലിടത്തില്‍ വൈറലായത്.അവശനായി ഊന്നുവടിയുടെ സഹായത്തോടെ നടന്ന് വരുന്ന ഉല്ലാസ് പന്തളത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ ആരോഗ്യവാനായി നടന്ന ഉല്ലാസിന് എന്ത് സംഭവിച്ചുവെന്നതില്‍ ആര്‍ക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നുവെന്നും അതിനുശേഷം കൈകള്‍ക്കും കാലിനും സ്വാധീന കുറവ് ഉണ്ടായിയെന്നും ലക്ഷ്മി നക്ഷത്രയാണ് പിന്നീട് മീഡിയയോട് പറഞ്ഞത്.
ഇപ്പോള്‍ തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയെന്ന് അറിഞ്ഞ് ഉല്ലാസ് തന്നെ അസുഖ വിവരങ്ങള്‍ വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ്. വീണ്ടും കലാരംഗത്ത് സജീവമാകണണമെന്ന ആഗ്രഹം ഉണ്ടെന്നും അതിനായി ആരോഗ്യം വീണ്ടെടുക്കാന്‍ പരിശ്രമിക്കുകയാണെന്നും ഉല്ലാസ് പന്തളം പറഞ്ഞു.
'ഞാന്‍ ഉല്ലാസാണ്. ഒരു ചെറിയ അസുഖം ബാധിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ ഇരുപതാം തീയതി അതായത് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്ക് ഒരു സ്‌ട്രോക്കുണ്ടായി. അതുകൊണ്ട് ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ് വന്ന് ഇരിക്കുകയാണ്. അതിനാലാണ് ഇപ്പോള്‍ ചാനല്‍ പരിപാടികളില്‍ എന്നെ കാണാത്തതും പ്രോഗ്രാമുകളില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴിയാണ് ആളുകള്‍ എന്റെ അസുഖ വിവരം അറിഞ്ഞത്. ഇക്കാര്യം ഞാന്‍ രഹസ്യമാക്കി വെച്ചിരുന്നതിന്റെ കാരണം സോഷ്യല്‍മീഡിയയില്‍ പരസ്യമായാല്‍ അനാവശ്യമായ കമന്റുകള്‍ വരും എന്നതുകൊണ്ടാണ്'.
പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി അതിന്റെ ആവശ്യമില്ലെന്ന്. അടുത്തിടെ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് ലക്ഷ്മി നക്ഷത്ര എന്നെ ക്ഷണിച്ചു. കാരണം കുറേ നാളുകളായി ഞാന്‍ വീട്ടില്‍ ഇരിക്കുകയല്ലേ. ഞാന്‍ സമ്മതം പറഞ്ഞു. അ?ങ്ങനെയാണ് ആ ഉദ്ഘാടനത്തില്‍ പങ്കെടുത്തതും എന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരികയും രോഗാവസ്ഥയെ കുറിച്ച് ആളുകള്‍ അറിയുകയും ചെയ്തത്. വീഡിയോ വൈറലായശേഷം സ്‌നേഹമുള്ളവരെല്ലാം എന്നെ അന്ന് മുതല്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. എല്ലാവരുടേയും പിന്തുണയുണ്ട്. എന്നിരുന്നാലും ചില നെഗറ്റീവ് കമന്റ്‌സുകളും വരുന്നുണ്ട്'.
പക്ഷെ അതൊന്നും നമ്മള്‍ നോക്കുന്നില്ല. ഞാന്‍ കലാരംഗത്ത് ഉണ്ടായിരുന്നപ്പോള്‍ എനിക്ക് തന്ന സപ്പോര്‍ട്ടിന് നന്ദി പറയുന്നു. എന്റെ രോഗാവസ്ഥയില്‍ എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവരോടും ഹൃദയം തുറന്ന നന്ദി. കൂടുതല്‍ ശക്തിയോടെ ഞാന്‍ തിരിച്ച് വരും. അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ്. കൂടുതല്‍ ആരോഗ്യത്തോടെ തിരിച്ച് വരാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം', ഉല്ലാസ് പന്തളം പറഞ്ഞു.
തിരുവല്ലയില്‍ നടന്ന ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ വിഡീയോയിലൂടെയാണ് പ്രേക്ഷകര്‍ ഈ വിവരം അറിയുന്നത്.
\