ഉല്ലാസ് പന്തളം എന്ന നടനും മിമിക്രി താരവുമൊക്കയായ മനുഷ്യന്‍ മിനിസ്‌ക്രീനിലെ നിറസാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോലും സജീവമായിരുന്നില്ല. പ്രോഗ്രാമുകളും മറ്റുമായോ സ്വകാര്യ ജീവിതത്തിന്റെയോ തിരക്കിലായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ അവസ്ഥ മലയാളികള്‍ കണ്ടത്.
ക്രച്ചസിന്റെ സഹായത്തോടെ മാത്രം നടക്കാന്‍ കഴിയുന്ന, മക്കള്‍ രണ്ടുപേരുടെ സാന്നിധ്യം എപ്പോഴും അച്ഛനരികില്‍ ഉണ്ടാവേണ്ട സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ ഉല്ലാസ് കടന്നുപോകുന്നത്. ഏപ്രിലില്‍ അദ്ദേഹത്തിന് സംഭവിച്ച സ്‌ട്രോക്കാണ് ഇതിനു കാരണമായത്. എന്നാലിപ്പോഴിതാ, സ്ട്രോക്ക് സംഭവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 31നായിരുന്നു അദ്ദേഹം തന്റെ പുതിയ ഒരു ബിസിനസ് സംരംഭത്തിന് തുടക്കമിട്ടത്. തന്റെ ജന്മനാടായ പന്തളത്ത് തന്നെ മുന്തിരിപ്പന്തല്‍ എന്ന ഒരു റെസ്റ്റോറന്റ് തുടങ്ങുകയായിരുന്നു അദ്ദേഹം.
അതിഗംഭീരമായ ഉദ്ഘാടനത്തിന് നാട്ടിലെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരുമെല്ലാം പങ്കെടുക്കുകയും ഉല്ലാസിന്റെ അടുത്ത സുഹൃത്തുക്കളായ അസീസ് നെടുമങ്ങാടും നെല്‍സണും നോബിയും ഭാര്യ ദിവ്യയും മക്കളും എല്ലാം എത്തിയിരുന്നു. തുടര്‍ന്ന് സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞ് ബിസിനസിന്റെ ആദ്യ ദിവസങ്ങള്‍ നന്നായി തന്നെ മുന്നോട്ടു പോകവേയാണ് ഉല്ലാസിന് സ്ട്രോക്ക് സംഭവിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പൂര്‍ണമായും കിടപ്പിലായതോടെ കൂടെ നിന്ന് പരിചരിക്കാന്‍ ഭാര്യയും രണ്ടു മക്കളും സദാസമയം ഒപ്പമുണ്ടാകേണ്ട അവസ്ഥ വന്നു. ഇതോടെയാണ് റെസ്റ്റോറന്റിന് പൂട്ട് വീണത്. അവിടെ പോയി നില്‍ക്കാനോ കാര്യങ്ങള്‍ ചെയ്യാനോ ആരുമില്ലാതായതും സാമ്പത്തികമായി ഞെരുക്കവും വന്നതോടെ റെസ്റ്റോറന്റ് അടയ്ക്കുകയായിരുന്നു. ഇപ്പോള്‍ പഴയ കലാജീവിതത്തിലേക്കും തിരിച്ചുവരാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട് അദ്ദേഹം. എന്നാല്‍ സ്‌ട്രോക്ക് വന്നതോടെ ഇടതുകൈ അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. മുഖം ഒരു ഭാഗത്തേക്ക് കോടുകയും ചെയ്തു. ഇതോടെയാണ് കലാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ് പോലും സ്ട്രോക്ക് അനിശ്ചിതാവസ്ഥയിലാക്കിയത്.
ജീവിതത്തില്‍ ഒട്ടനേകം പരീക്ഷണങ്ങള്‍ നേരിട്ടിട്ടുള്ള മനുഷ്യനാണ് ഉല്ലാസ് പന്തളം എന്ന നടനും മിമിക്രി താരവുമൊക്കെയായ വ്യക്തി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനൊടുവില്‍ മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും സ്റ്റേജുകളിലും ഒക്കെയായി ജീവിതം കരുപ്പിടിപ്പിച്ച് തിളങ്ങി വരവേയാണ് ഭാര്യ ആശയുടെ മരണം സംഭവിക്കുന്നത്. വീടിന്റെ ടെറസില്‍ തൂങ്ങി മരിക്കുകയായിരുന്നു ആശ. രണ്ടു മക്കളേയും ഉല്ലാസിനെ ഏല്‍പ്പിച്ച് മരണത്തിലേക്ക് പോയ ആശയുടെ ഓര്‍മ്മകളില്‍ വേദനിച്ചായിരുന്നു ഉല്ലാസിന്റെ കുറച്ചു കാലത്തെ ജീവിതം. തുടര്‍ന്നാണ് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ രണ്ടാമതൊരു വിവാഹം കഴിച്ചത്. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ദിവ്യയെയാണ് ഉല്ലാസ് വിവാഹം കഴിച്ചത്.
രണ്ടാം വിവാഹത്തിന് പിന്നാലെ ഒട്ടനവധി ആരോപണങ്ങളും പഴികളും കേള്‍ക്കേണ്ടി വന്ന നടനും മിമിക്രി താരവുമാണ് ഉല്ലാസ് പന്തളം. ആദ്യ ഭാര്യ ആശയുടെ മരണത്തിനു പിന്നാലെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആയിരുന്നു പഴികള്‍ മുഴുവന്‍ ഉല്ലാസിന്റെ നേര്‍ക്കുവന്നത്. എന്നാല്‍ ഇതിനെതിരെ ഒരിക്കല്‍ പോലും ഉല്ലാസ് പ്രതികരിച്ചില്ല. പകരം വിമര്‍ശകര്‍ക്ക് മുന്‍പില്‍ ജീവിതം മനോഹരമാക്കി കാണിച്ചു കൊടുത്തു. ഇന്ന് ദിവ്യക്കും രണ്ടുമക്കള്‍ക്കും ഒപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുക കൂടിയാണ് ഇപ്പോള്‍ ഉല്ലാസ്.