മലയാളികളുടെ പ്രിയനടന്‍ ഷമ്മി തിലകന്റെ ജന്മദിനമാണ് ചൊവ്വാഴ്ച. ഈയവസരത്തില്‍ അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മകനും നടനുമായ അഭിമന്യു തിലകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അഭിനയകലയില്‍ മൂന്ന് തലമുറകളുടെ പാരമ്പര്യം തുടരുന്നതില്‍ അഭിമാനമുണ്ടെന്ന് അഭിമന്യു കുറിച്ചു.
'ജന്മദിനാശംസകള്‍ അച്ഛാ.. ചെറുപ്പത്തില്‍ അച്ഛന്റെ കൈപിടിച്ചു നടന്ന കാലം മുതല്‍ ഇന്ന് ഞാന്‍ വണ്ടി ഓടിക്കുമ്പോള്‍ അച്ഛന്‍ എന്റെ അരികില്‍ ഇരിക്കുന്നതുവരെ , ജീവിതം ഒരു പൂര്‍ണ്ണചക്രം പോലെ കറങ്ങി എത്തിയിരിക്കുന്നു. അച്ഛനും അപ്പൂപ്പനും കെട്ടിപ്പടുത്ത ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഞാന്‍ അഭിമാനിക്കന്നു. എനിക്ക് വഴികാട്ടിയായതിനും , എന്നിലെ നടനെ മാത്രമല്ല, ഞാന്‍ ഇന്ന് ആരാണോ ആ മനുഷ്യനെ രൂപപ്പെടുത്തിയതിനും നന്ദി. ഞാന്‍ ചെയ്യുന്ന ഓരോ കഥാപാത്രത്തിലും അച്ഛന്‍ എനിക്ക് പകര്‍ന്നുതന്ന അറിവിന്റെ അംശങ്ങളുണ്ട്. എന്റെ അരികിലായുളള അച്ഛന്റെ സാന്നിധ്യത്തിനും എന്നെ മുന്നോട്ട് നയിക്കുന്ന ആ വഴികാട്ടലിനും കരുത്തിനും നിശബ്ദമായ പിന്തുണയ്ക്കും ഞാന്‍ എന്നും കടപ്പെട്ടവനായിരിക്കും'അഭിമന്യു കുറിച്ചു.
നടന്‍ തിലന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ് തിലകന്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക്ക് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ മകന്‍ റസല്‍ എന്ന വില്ലന്‍ വേഷത്തിലാണ് അഭിമന്യു എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു അഭിമന്യുവിന് ലഭിച്ചത്.