ദിലീപ് ചിത്രം 'ഭ ഭ ബ'യില്‍ പൃഥ്വിരാജിനെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ മല്ലിക സുകുമാരന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പണ്ട് പൃഥ്വിരാജ് നടത്തിയ പ്രസ്താവനകളെ സിനിമയില്‍ പരിഹാസരൂപേണ ഉപയോഗിച്ചതിനെയാണ് മല്ലിക വിമര്‍ശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടര്‍ന്ന് 'അമ്മ' യോഗത്തിന് മുന്‍പ് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളെ ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രത്തിലൂടെ സിനിമയില്‍ പരിഹസിക്കുന്നുണ്ട്.
'ഈ സംഭവത്തോടുള്ള എന്റെ പ്രതികരണം ഞാന്‍ അകത്ത് ഉന്നയിക്കും. തുടര്‍ന്ന് അവരുടെ ഭാ?ഗത്ത് നിന്ന് ഒരു സ്റ്റേറ്റ്‌മെന്റോ പ്രതികരണമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കില്‍ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്'. - എന്നായിരുന്നു സിനിമയിലെ ധ്യാനിന്റെ ഡയലോ?ഗ്. ?ഗോഡ്‌സണ്‍ അഞ്ചരക്കണ്ടി എന്ന കഥാപാത്രമായാണ് ധ്യാന്‍ ഭഭബയില്‍ എത്തുന്നത്.
ഇതിനെക്കുറിച്ച് മല്ലിക സുകുമാരന്റെ പ്രതികരണം ഇങ്ങനെ: 'വിവരമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ ഡയലോഗ് ഇപ്പോള്‍ പറയേണ്ട എന്ന് പറയുമായിരുന്നു. നിര്‍മ്മാതാവോ സംവിധായകനോ ആയിരിക്കും ഇത് പറയിപ്പിച്ചത്. സിനിമയ്ക്ക് വലിയ ഗുണമൊന്നുമില്ലെന്ന് ആളുകള്‍ പറയുന്നുണ്ട്.' പൃഥ്വിരാജിന്റെ സിനിമകള്‍ക്കെതിരെ സിനിമാ മേഖലയില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് മല്ലിക സുകുമാരന്‍ ആരോപിച്ചു.
'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ അവസാന നിമിഷം വേണ്ടെന്ന് വെച്ചത് ഇതിന്റെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി. പൃഥ്വിരാജിനെതിരെ സംസാരിക്കുന്നവര്‍ക്ക് ഭാവിയില്‍ തങ്ങള്‍ പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് തിരുത്തേണ്ടി വരുമെന്ന് താന്‍ 100 ശതമാനം വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പൃഥ്വിരാജിനെ സംബന്ധിച്ച് ഇത്തരം പരിഹാസങ്ങളൊന്നും ഒരു പ്രശ്‌നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ 53 വര്‍ഷമായി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ കാര്യങ്ങള്‍ കൃത്യമായി അറിയാമെന്നും മല്ലിക സുകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞു.