Latest News

ഒരു സംഘം അഭിനേതാക്കളുമായി ജി. മാര്‍ത്താണ്ഡന്റെ ഓട്ടം തുള്ളല്‍; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Malayalilife
 ഒരു സംഘം അഭിനേതാക്കളുമായി ജി. മാര്‍ത്താണ്ഡന്റെ ഓട്ടം തുള്ളല്‍; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.

സാധാരണക്കാര്‍ താമസ്സിക്കുന്ന മേത്താനം ഗ്രാമത്തിന്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ ഹ്യൂമര്‍ ഹൊറര്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കു കയാണ് ഈ ചിത്രത്തിലൂടെ .കൊച്ചി നഗരത്തോട് തൊട്ടുരുമ്മി കിടക്കുന്ന പനങ്ങാട് ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.: ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം  ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  മോഹന്‍ നെല്ലിക്കാ ട്ടാണ്  'നിര്‍മ്മിക്കുന്നത്.
എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് -ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍
വിജയരാഘവന്‍, ഹരിശ്രി അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പത് യാന്‍,അനിയപ്പന്‍, ശ്രീരാജ് . പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ.കെ. ജയദീഷ്,ചിത്രാ നായര്‍, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോന്‍,ബേബി റിഹരാജ് എന്നിവര്‍ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിനു ശശി റാമിന്റേതാണു തിരക്കഥ.

സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവര്‍ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.യുവതലമുറ ക്കാരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍രാഹുല്‍ രാജിന്റേതാണ് സംഗീതം'പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമല്‍.സി.ചന്ദ്രന്‍,
കോസ്‌റ്യൂം ഡിസൈന്‍ - സിജി തോമസ് നോബല്‍ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവന്‍അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍,പ്രൊഡക്ഷന്‍സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്.
 മാനേജേഴ്‌സ് - റഫീഖ് ഖാന്‍, മെല്‍ബിന്‍ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കടവൂര്‍'നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.

g marthandans ottomthullal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES