Latest News

കാടിനോടും, കാട്ടുമൃഗങ്ങളോടും സന്ധിയില്ലാതെ യുദ്ധം ചെയ്യുന്ന യുവാവ്; സാഹസ്സികതയുടെ മൂര്‍ത്തിമത് ഭാവങ്ങളുമായി എത്തിയ കാട്ടാളന്‍ ടീസറിന് പത്ത് ലക്ഷത്തിലധികം കാഴ്ച്ചക്കാര്‍

Malayalilife
 കാടിനോടും, കാട്ടുമൃഗങ്ങളോടും സന്ധിയില്ലാതെ യുദ്ധം  ചെയ്യുന്ന യുവാവ്; സാഹസ്സികതയുടെ മൂര്‍ത്തിമത് ഭാവങ്ങളുമായി എത്തിയ കാട്ടാളന്‍ ടീസറിന് പത്ത് ലക്ഷത്തിലധികം കാഴ്ച്ചക്കാര്‍

കാടിനോടും, കാട്ടുമൃഗങ്ങളോടും സന്ധിയില്ലാതെ യുദ്ധം  ചെയ്യുന്ന ഒരു യുവാവിന്റെ സാഹസ്സികമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ, പൂര്‍ണ്ണമായും ആക്ഷന്‍ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി.

മാര്‍ക്കോ എന്ന ഒരൊറ്റച്ചിത്രം മാര്‍ക്കറ്റ് ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയമായ ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്നു.ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ വനിത.വിനീത തീയേറ്ററില്‍ സംഘടിപ്പിച്ച ചടങ്ങിലൂടെയായിരുന്നു ടീസറിന്റെ പ്രകാശനം..ടീസര്‍ പ്രകാശനത്തിനു മുമ്പേ പ്രദര്‍ശിപ്പിച്ചു ലൊക്കേഷന്‍ കാഴ്ച്ചകള്‍ തന്നെ ഈ ചിത്രത്തിന്റെ കൗതുകം ഏറെ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

പിന്നിട് പ്രദര്‍ശിപ്പിച്ചു ടീസര്‍ നീണ്ടുനിന്ന കരഘോഷങ്ങളോട യാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മിന്നല്‍പ്പിണറുകള്‍ക്കു സമാനമായ ഷോട്ടുകളാല്‍ സമ്പന്നമായ ഒരു ദൃശ്യവിസ്മയം തന്നെയായിരുന്നു ടീസര്‍. ചിത്രത്തിന്റെ മൊത്തം ജോണര്‍ തന്നെ വ്യക്തമാക്കിത്തരുന്നതായിരുന്നു ടീസര്‍ .ആന്റണി പെപ്പെയുടെ ആക്ഷന്‍ രംഗങ്ങള്‍ അത്രയും വിസ്മയിപ്പിക്കുന്ന താണ്.പെപ്പെ ,അപ് കമിംഗ് ആക്ഷന്‍ ഹീറോ യെന്ന് അടിവരയിട്ടു വക്കുന്നതാണ് ഇതിലെ അതിസാഹസ്സിക രംഗങ്ങള്‍.

ഒരു കാട്ടാനയോടുള്ള പെപ്പെയുടെ അങ്കം ഈ ചിത്രത്തിന്റെ ഏറ്റവും ഹൈലൈറ്റുകളിലൊന്നാണ്. ഈ ടീസറില്‍ ഇതിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുമുണ്ട്. സോഷ്യല്‍ മീഡിയാകളില്‍, നിമിഷ നേരം കൊണ്ടുതന്നെ വലിയ പ്രതികരണങ്ങാണ് ഈ ടീസറിനു ലഭിച്ചിരിക്കുന്നത് ചിത്രത്തോട്‌പ്രേക്ഷകര്‍ക്കു ള്ള പ്രതീക്ഷ അത്ര വലുതാണന്നു മനസ്സിലാക്കാം.

ഉയര്‍ന്ന സാങ്കേതിക മികവും, മികച്ച സാങ്കേതികവിദഗ്ദരുട സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ ആകര്‍ഷണീയത ഏറെ വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിലെ ഏതു ഭാഷക്കാര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള യൂണിവേഴ്‌സസസബ്ജക്റ്റാണ് ഈ ചിത്രത്തിന്റേത്.ഇന്‍ഡ്യയില്‍ത്തന്നെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്.ഒരു ഹൈ വോള്‍ട്ടേജ് ' കഥാപാത്രമാണ് പെപ്പെയുടേത്.

ജഗദീഷ് സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. റാജ് തിരണ്‍ ദാസ്, ഷോണ്‍ ജോയ്, എന്നിവര്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പര്‍ജിനി. ഹനാന്‍ഷാ.കില്‍ താരം പാര്‍ത്ഥ്തിവാരി, ഷിബിന്‍ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റര്‍ പ്രണവ് രാജ്. കോള്‍മീവെനം.      തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഇന്‍ഡ്യന്‍ സ്‌ക്രീനിലെ മികച്ച സംഗീത സംവിധായകന്‍ അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകന്‍.സംഗീതത്തിനും, പശ്ചാത്തല
 സംഗീതത്തിനും  സിനിമയിലുള്ള പ്രാധാന്യം ഇന്ന് ഏറെ വലുതാണ്. അതിന്റെ പ്രാധാന്യം അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് അജനീഷ് ലോകനാഥ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യം കാട്ടാളനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

 സംഭാഷണം - ഉണ്ണി. ആര്‍.
ഛായാഗ്രഹണം - രണ ദേവ്.
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍., സുഹൈല്‍ കോയ.
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്.
കലാസംവിധാനം സുനില്‍ ദാസ്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍
സ്റ്റില്‍സ് - അമല്‍ സി. സദര്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ഡിപില്‍ദേവ്,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജുമാന ഷെരീഫ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍ . പ്രവീണ്‍ എടവണ്ണപ്പാറ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍.
വാഴൂര്‍ ജോസ്.

Read more topics: # കാട്ടാളന്‍
Kattalan Teaser Cubes Pepe Shareef Paul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES