വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. ആയിരം എപ്പിസോഡുകള്‍ പിന്നിടുന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രത്തെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സീരിയല്‍ താരം എന്നതിലപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ഡോക്ടര്‍ നീന പ്രസാദിന്റെയടക്കം കീഴില്‍ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയില്‍ വിപുലമായ രീതിയില്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു. എന്നാല്‍ ഇനി സീരിയല്‍ അഭിനയരംഗത്തേക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു.ലൈഫ് ഒന്നുമില്ലാതായി പോകുവാണെന്നും സീരിയലില്‍ ഇനി താന്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യില്ലെന്നും ഒരഭിമുഖത്തില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ താരത്തിന്റെ ഒരു കുറിപ്പാണു വൈറല്‍ ആയിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം ഞാന്‍ എന്റെ ലോകത്തേക്ക് തിരിച്ചെത്തി എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. നൃത്തത്തിന്റെ ലോകത്തേക്ക് താന്‍ തിരികെ എത്തിയതായിട്ടാണ് താരം വ്യക്തമാക്കുന്നത്. വാനമ്പാടി പരമ്പരയില്‍ മോഹന്‍ കുമാര്‍ ആയെത്തുന്നത് സായ് കിരണ്‍ റാം ആണ്. അദ്ദേഹവും സുചിത്രയ്ക്ക് ആശംസയുമായി എത്തി. നിങ്ങളുടെ ലോകത്തേക്ക് മടങ്ങുക എന്നാണ് സായ് സുചിത്രയോട് പറയുന്നത്. അതേ സായ് ഞാന്‍ മടങ്ങിപ്പോകുന്നു എന്ന് സുചിത്രയും മറുപടി നല്കുന്നുണ്ട്. അതേസമയം പരമ്പര അവസാനിക്കുന്നതാണോ ഈ കുറിപ്പിന് പിന്നില്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മുന്‍പ് തന്റെ വിവാഹത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു. താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെുടുത്തുന്നത്. കലയെ സ്‌നേഹിക്കാനും വ്യക്തി എന്ന നിലയില്‍ തന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും മനസ്സുള്ള ഒരാളെ കല്യാണം കഴിച്ചാല്‍ മതിയെന്നാണ് തന്റെ തീരുമാനമെന്നും സുചിത്ര കൂട്ടിച്ചേര്‍ക്കുന്നു.