Latest News

മലപ്പുറത്ത് നിന്ന് 2019 ല്‍ കൊച്ചിയിലേക്ക്; ഏഴ് വര്‍ഷത്തെ വാടക ജീവിതത്തിന് ശേഷം സ്വന്തം വീട്ടിലേക്ക്; എന്റെ കുടുംബത്തില്‍ സ്വന്തമായി വീട് വെയ്ക്കുന്ന ആദ്യത്തെ സ്ത്രീ;  കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് നടിയും അവതാരകയുമായ വര്‍ഷ

Malayalilife
മലപ്പുറത്ത് നിന്ന് 2019 ല്‍ കൊച്ചിയിലേക്ക്; ഏഴ് വര്‍ഷത്തെ വാടക ജീവിതത്തിന് ശേഷം സ്വന്തം വീട്ടിലേക്ക്; എന്റെ കുടുംബത്തില്‍ സ്വന്തമായി വീട് വെയ്ക്കുന്ന ആദ്യത്തെ സ്ത്രീ;  കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് നടിയും അവതാരകയുമായ വര്‍ഷ

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെ അവതാരകയുടെ റോളില്‍ എത്തിയതോടെയാണ്  വര്‍ഷ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായത്.  അവതാരകയായും അഭിനേത്രിയായും തന്റെ കരിയറിലെ സുവര്‍ണ്ണ നേട്ടങ്ങളിലൂടെ മുന്നേറുന്ന താരം പുതിയ സന്തോഷത്തിലാണ്.ഓരോ ചുവടുവെപ്പിലും കഠിനാധ്വാനത്തിലൂടെ സ്വന്തം ഇടം കണ്ടെത്തിയ വര്‍ഷ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ഫ്‌ലാറ്റ് സ്വന്തമാക്കിയ വിശേഷമാണ് താരം തന്റെ പേജിലൂടെ പങ്ക് വച്ചത്.

എന്റെ കുടുംബത്തില്‍ സ്വന്തമായി വീട് വെയ്ക്കുന്ന ആദ്യത്തെ സ്ത്രീ;  കുറച്ചൊക്കെ ഷോ? ഓഫ് ആവാമല്ലേ!: എന്ന കുറിപ്പിലൂടെയാണ് പാലുകാച്ചല്‍ വീഡിയോ താരം പങ്കിട്ടത്.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ നിന്നുള്ള വീഡിയോയ്‌ക്കൊപ്പം വര്‍ഷ കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കൂടാതെ പാലുകാച്ചില്‍ ചടങ്ങിനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കിട്ടു. ഇതിനൊപ്പം 2019 ല്‍ മലപ്പുറത്ത് നിന്ന് കൊച്ചിയിലെത്തിയ താരം താന്‍ ഇത് വരെ താമസിച്ച് വാടക വീടുകളും യാത്രകളും വിവരിച്ച് പുതിയ ഭവനത്തിലെത്തിയ സന്തോഷവും പങ്കിട്ടുണ്ട്.

'വെറും വര്‍ഷ' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയുള്ള കോമഡി റീലുകളിലൂടെയാണ് വര്‍ഷ ഡിജിറ്റല്‍ ലോകത്ത് തരംഗമായത്. വളരെ റിലേറ്റബിളായ കണ്ടന്റുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം പിന്നീട് ഏഷ്യാനെറ്റിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ 'സ്റ്റാര്‍ സിംഗര്‍' അവതാരകയായി മിനിസ്‌ക്രീനിലും തിളങ്ങി. തനതായ അവതരണ ശൈലിയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറാന്‍ വര്‍ഷയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. 

ടെലിവിഷന് പിന്നാലെ ബിഗ് സ്‌ക്രീനിലേക്കും വര്‍ഷയുടെ ശ്രദ്ധേയമായ ചുവടുവെപ്പുണ്ടായി. അമല്‍ നീരദ് സംവിധാനം ചെയ്ത 'ബൊഗെയ്ന്‍വില്ല', ഉണ്ണി മുകുന്ദന്‍ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' തുടങ്ങിയ ശ്രദ്ധേയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ താരത്തിന് കഴിഞ്ഞു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Varsha Ramesh (@verum_varsha)

Read more topics: # വര്‍ഷ
anchor varsha new home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES